ന്യൂഡല്‍ഹി | മൂന്നാഴ്ചയായി ഡല്‍ഹി അതിര്‍ത്തിയില്‍ പ്രക്ഷോഭം നടത്തുന്ന കര്‍ഷകര്‍ ടോള്‍ പ്ലാസകള്‍ ഏറ്റെടുത്തു. പണം അടക്കാതെ വാഹനങ്ങളെ കടത്തിവിടുകയും ചെയ്തു. ഗൗതം ബുദ്ധ നഗര്‍ ജില്ലയിലെ ടോള്‍ കേന്ദ്രങ്ങളുടെ നിയന്ത്രണമാണ് പ്രതിഷേധക്കാര്‍ ഏറ്റെടുത്തത്.
ഇവിടെ വന്‍തോതില്‍ പോലീസ് സാന്നിധ്യമുണ്ടായിരുന്നെങ്കിലും കര്‍ഷകര്‍ അതൊന്നും ഗൗനിച്ചില്ല. ഭാരതീയ കിസാന്‍ യൂനിയന്റെ പിന്തുണയുള്ള കര്‍ഷകരാണ് എന്‍ എച്ച്- 91ലെ ടോള്‍ പ്ലാസ ഏറ്റെടുത്തത്. നൂറോളം പ്രതിഷേധക്കാരാണ് പ്ലാസകളില്‍ എത്തിയത്.
നാല് പ്ലാസകളാണ് ഏറ്റെടുത്തത്. കുന്ദ്‌ലി- ബുലന്ദ്ശഹര്‍ ടോള്‍ പ്ലാസയാണ് ആദ്യം തടഞ്ഞത്. തുടര്‍ന്ന് പല്‍വാല്‍- ഗാസിയാബാദ് ടോള്‍ കേന്ദ്രത്തിലേക്ക് പോയി.