ഇസ്ലാമാബാദ്: വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് പാകിസ്ഥാന്‍ ജയിലില്‍ തടവില്‍ കഴിയുന്ന മുന്‍ ഇന്ത്യന്‍ നാവിക ഉദ്യോഗസ്ഥന്‍ കുല്‍ഭൂഷണ്‍ യാദവിന് നീതി ലഭ്യമാക്കാനുള്ള ഇന്ത്യന്‍ സര്‍ക്കാരിന്റെ ശ്രമങ്ങള്‍ ഫലം കാണുന്നു. കുല്‍ഭൂഷന്റെ വധശിക്ഷ പുനപരിശോധിക്കാനുള്ള ബില്ലിന് പാക് പാര്‍ലമെന്ററി പാനലിന്റെ അംഗീകാരം ലഭിച്ചു. അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ വിധിയെ തുടര്‍ന്നാണ് നടപടി. ഇത് ഇന്ത്യയുടെ വമ്ബന്‍ നയതന്ത്ര വിജയമായാണ് വിലയിരുത്തപ്പെടുന്നത്.
തീവ്ര നിലപാടുള്ള രാഷ്ട്രീയ കക്ഷികളുടെ ശക്തമായ എതിര്‍പ്പിനെ മറികടന്നാണ് പാക് നീതിന്യായ വകുപ്പിന്റെ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ബില്ലിന്റെ ഡ്രാഫ്റ്റിന് അംഗീകാരം നല്‍കിയത്.പാക് സൈനിക കോടതിയുടെ ശിക്ഷാവിധി അപരിഷ്കൃതവും ബാലിശവുമാണെന്ന് അന്താരാഷ്ട്ര വിലയിരുത്തലുകള്‍ ഉണ്ടായിരുന്നു. പാക് കോടതിയുടെ വിധി അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമാണെന്ന് അന്താരാഷ്ട്ര നീതിന്യായ കോടതി കഴിഞ്ഞ വര്‍ഷം കണ്ടെത്തിയിരുന്നു. വിഷയം ഫലപ്രദമായും നീതിയുക്തമായും പുനപരിശോധിക്കണമെന്നും കോടതി പാകിസ്ഥാനോട് ആവശ്യപ്പെട്ടിരുന്നു.
അമ്ബത് വയസ്സുകാരനായ കുല്‍ഭൂഷണ്‍ യാദവിനെ 2017 ഏപ്രില്‍ മാസത്തിലാണ് പാകിസ്ഥാന്‍ സൈനിക കോടതി വധശിക്ഷയ്ക്ക് വിധിച്ചത്. കുല്‍ഭൂഷണ് നിയമസഹായം നിഷേധിച്ച് ഏകപക്ഷീയമായി വിധിച്ച ശിക്ഷയ്ക്കെതിരെ ഇന്ത്യ അന്താരാഷ്ട്ര നീതിന്യായ കോടതിയെ സമീപിക്കുകയായിരുന്നു.