ജമ്മു കശ്മീരിലെ കുല്‍ഗാമിലുണ്ടായ ഏറ്റുമുട്ടലില്‍ സുരക്ഷാസേന 2 ഭീകരരെ വധിച്ചു. ഇവരില്‍നിന്ന് യുഎസ് നിര്‍മിത റൈഫിള്‍ ഉള്‍പ്പെടെയുള്ള ആയുധങ്ങള്‍ പിടിച്ചെടുത്തു.
ചിന്‍ഗം മേഖലയില്‍ നടത്തിയ തിരച്ചിലിലാണ് ഭീകരരുടെ താവളം കണ്ടെത്തിയത്. ഇതിനിടെ കിഷന്‍ഗംഗ നദിയിലൂടെ വന്‍തോതില്‍ ആയുധം കടത്താനുള്ള പാക്ക് ഭീകരരുടെ ശ്രമം സൈന്യം തകര്‍ത്തു. എകെ 47 ഉള്‍പ്പെടെയുള്ള ആയുധങ്ങള്‍ ഇവരില്‍നിന്നു പിടിച്ചെടുത്തു.
അതേസമയം തെക്കന്‍ കാഷ്മീരിലെ പുല്‍വാമയില്‍ ദാദൂരയില് നടന്ന മറ്റൊരു ഏറ്റുമുട്ടലിലും രണ്ടു ഭീകരരെ സുരക്ഷാസേന വധിച്ചു.രണ്ടു തോക്കുകളും ഭീകരരില്‍ നിന്നു സുരക്ഷാസേന പിടിച്ചെടുത്തു