അല്പം എള്ളെടുത്ത് ഇങ്ങനെ വച്ചാൽ കടം മാറും

0
55

ജ്യോതിഷം ശാസ്ത്രമാണ്. വിശ്വാസങ്ങളുമായി ബന്ധപ്പെട്ടിരിയ്ക്കുന്ന ഒന്നു കൂടിയാണ് ജ്യോതിഷം. നാം നമ്മുടെ ജീവിതത്തിൽ പല ലക്ഷ്യങ്ങളുമായാണ് മുന്നോട്ട് പോകുന്നത്. ജീവിതത്തിലെ സമാധാനം എന്നതും പ്രധാനമാണ്. വീട്ടിൽ ഐശ്വര്യമുണ്ടാകണം, സന്തോഷമുണ്ടാകണം, ആരോഗ്യമുണ്ടാകണം, സമ്പത്തുണ്ടാകണം എന്നതെല്ലാമായിരിയ്ക്കും മിക്കവാറും പേരുടെ മനസിൽ.

കടം നമ്മുടെ ഉറക്കം കെടുത്തുന്ന ഒന്നാണ്. സാമ്പത്തിക ബാധ്യതകൾ, കടം വരുന്നത് എപ്പോഴും മനസമാധാനക്കേടിന് കാരണമാകും. ഇതിന് പരിഹാരമായി, സമ്പത് സമൃദ്ധിയുണ്ടാകാൻ പല വിശ്വാസങ്ങളേയും കൂട്ടു പിടിയ്ക്കുന്നവരുണ്ട്. ഇത്തരത്തിൽ ഒരു വഴിയാണ് എള്ള് ഉപയോഗിച്ചുള്ളത്. എള്ള് ഹൈന്ദവരീതികൾ പ്രകാരം പല കർമങ്ങളിലും പ്രധാനമാണ്. ക്ഷേത്രങ്ങളിലും പല കർമങ്ങളിലും എള്ള് പ്രധാനമാകുന്നു.

എള്ള്

കടം മാറാൻ വേണ്ടത് ഒരു പിടി എള്ള് എടുക്കുക. ഇത് ഒരു വെളുത്ത തുണിയിൽ കിഴി കെട്ടുക. ഇത് നാം കിടക്കുന്ന തലയിണയുടെ അടിയിലോ തലയിണയ്ക്ക് പുറകിലോ വയ്ക്കണം. ദിവസവും ഈ കിഴി തുറന്ന് ഇതിൽ നിന്നും അൽപം എള്ളെടുത്ത് ചോറിൽ കലർത്തി ഇത് കാക്കയ്ക്ക് നൽകുക. ഇതിനായുളള ചോറ് അരി വെന്തു കഴിഞ്ഞാൽ ആദ്യം അതിൽ നിന്നും മാറ്റി വയ്ക്കണം. നാം ഉപയോഗിച്ചതിന്റെ ബാക്കി ചോറ് എടുക്കരുത്.

ഇത് കടം മാറാൻ നല്ലതാണ്. ശനി പ്രീതിയും പിതൃപ്രീതിയും ലഭിയ്ക്കാൻ ഇതേറെ നല്ലതാണ്. ഇത് വീട്ടമ്മമാർ ചെയ്യുന്നതാണ് നല്ലത്. ഇത് ദാരിദ്ര്യം ഒഴിവാക്കാൻ സഹായിക്കുന്നു. ദുഖവും കഷ്ടപ്പാടുകളും മാറാൻ ഇതേറെ നല്ലതാണ്. ഐശ്വര്യം വർദ്ധിയ്ക്കാൻ സഹായിക്കുന്ന ഒന്നാണിത്. ആർക്കും എളുപ്പം ചെയ്യാവുന്ന ഒന്നാണിത്.

LEAVE A REPLY

Please enter your comment!
Please enter your name here