ന്യൂഡല്‍ഹി: ബോളിവുഡ് താരം സഞ്‌ജയ് ദത്ത് അര്‍ബുദമുക്‌തനായ വിവരം താരം സാമൂഹ്യ മാധ്യമങ്ങളിലൂടെ പങ്കുവച്ചു.”ഈ യുദ്ധത്തില്‍ വിജയി”ച്ചെന്നായിരുന്നു താരത്തിന്റെ കുറിപ്പ്.തനിക്കും കുടുംബത്തിനും പ്രയാസമേറിയ നാളുകളാണു കഴിഞ്ഞുപോയതെന്നു ദത്ത് കുറിപ്പില്‍ പങ്കുവച്ചു.
ഇന്ന്, എന്റെ കുട്ടികളുടെ ജന്മദിനത്തോടനുബന്ധിച്ച്, ഈ യുദ്ധത്തില്‍ നിന്ന് വിജയിയായി പുറത്തുവന്നതില്‍ എനിക്ക് സന്തോഷമുണ്ട്, എനിക്ക് കഴിയുന്ന ഏറ്റവും മികച്ച സമ്മാനം അവര്‍ക്ക് നല്‍കാന്‍ കഴിയുന്നെന്നും അദ്ദേഹം പറഞ്ഞു.കോകിലാ ബെന്‍ ആശുപത്രിയിലെ ഡോക്‌ടര്‍മാര്‍ക്കും മറ്റ് ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗമുക്‌തിക്കായി പ്രാര്‍ഥിച്ച എല്ലാവര്‍ക്കും അദ്ദേഹം നന്ദി അറിയിച്ചു.മാസങ്ങള്‍ക്ക് മുമ്ബാണ് ശ്വാസകോശ അര്‍ബുദം ബാധിച്ചതായി സഞ്‌ജയ് ദത്ത് വെളിപ്പെടുത്തിയത്