വാഷിംഗ്ടണ്‍ : അമേരിക്കയില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന ‘മുസ്ലിം വിലക്ക്’ തിരഞ്ഞെടുപ്പില്‍ ജയിച്ചാല്‍ പിന്‍വലിക്കുമെന്ന് ഡെമോക്രാറ്റിക്ക് പ്രസിഡന്‍ഷ്യല്‍ സ്ഥാനാര്‍ത്ഥി ജോ ബെെഡന്‍. ഭരണം ലഭിച്ചാല്‍ എല്ലാ മേഖലകളിലും അമേരിക്കന്‍ മുസ്ലിങ്ങളെ ജോ ബെെഡന്‍ പറഞ്ഞു.
യു.എസില്‍ വര്‍ദ്ധിച്ചുവരുന്ന വിദ്വേഷ കുറ്റകൃത്യങ്ങള്‍ക്കെതിരെ നിയമനിര്‍മാണം നടത്തുമെന്നും അദ്ദേഹം അറിയിച്ചു. തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി മുസ്‌ലിം അഭിഭാഷകര്‍ക്ക് നല്‍കിയ വീഡിയോ സന്ദേശത്തിലാണ് ബെെഡന്‍ ഇക്കാര്യം അറിയിച്ചത്.
‘ഭരണം ലഭിച്ച് പ്രസിഡന്റ് ആകുന്ന ദിവസം ഞാന്‍ ട്രംപിന്റെ ഭരണഘടനാവിരുദ്ധ മുസ്‌ലിം നിരോധനം അവസാനിപ്പിക്കും.വിദ്വേഷ കുറ്റകൃത്യങ്ങള്‍ക്കെതിരെ നിയമനിര്‍മാണം നടത്തും. കൊവിഡിനെ തുരത്താന്‍ മാര്‍ച്ചില്‍ തയ്യാറാക്കിയ പ്രത്യേക നടപടികള്‍ സ്വീകരിക്കും.’ ബെെഡന്‍ പറഞ്ഞു.
ഇറാന്‍, സിറിയ ഉള്‍പ്പെടെ നിരവധി മുസ്‌ലിം ഭൂരിപക്ഷ രാജ്യങ്ങളിലേക്ക് ട്രംപ് യാത്രാവിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. ട്രംപ് ഭരണകൂടത്തിന്റെ ഈ നടപടി മുസ്ലിം നിരോധനമെന്നാണ് വിമര്‍ശകര്‍ പറഞ്ഞിരുന്നത്. ട്രംപ് ഭരണത്തിന്റെ കീഴില്‍ അമേരിക്കന്‍ മുസ്ലിംസിന് അര്‍ഹിക്കുന്ന പ്രധാന്യവും ബഹുമാനവും ലഭിച്ചിട്ടില്ലെന്നും ബെെഡന്‍ ആരോപിച്ചു.