ന്യൂഡൽഹി: രാജ്യത്തെ സാമ്പത്തിക മാന്ദ്യത്തിന്റെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരേ പരിഹാസവുമായി കോണ്ഗ്രസ് നേതാവ് രാഹുൽ ഗാന്ധി. മോദിയുണ്ടെങ്കിൽ എല്ലാം സാധിക്കുമെന്നാണു രാഹുലിന്റെ പരിഹാസം.
രാജ്യത്തെ ജിഡിപി ഏറ്റവും താഴ്ന്ന നിലയിലെത്തുമെന്ന ഇൻഫോസിസ് സ്ഥാപകൻ എൻ.ആർ. നാരായണ മൂർത്തിയുടെ മുന്നറിയിപ്പ് ചൂണ്ടിക്കാട്ടിയാണ് നരേന്ദ്ര മോദിക്കെതിരെ രാഹുൽ പരിഹാസം ഉന്നയിക്കുന്നത്. ഇന്ത്യയിൽ ജിഡിപി ഏറ്റവും മോശം അവസ്ഥയിലെത്തുമെന്ന നാരായണ മൂർത്തിയുടെ പ്രസ്താവന ഉൾപ്പെട്ട സ്ക്രീൻഷോട്ടും രാഹുൽ ട്വിറ്ററിൽ പങ്കുവച്ചു.