തിരുവനന്തപുരം: കവിയും ഗാനരചയിതാവുമായ ചുനക്കര രാമൻകുട്ടി (84) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ആകാശവാണിയിലെ ലളിതഗാനങ്ങളിലൂടെയാണ് ഇദ്ദേഹം പ്രശസ്തനായത്.
75ഓളം സിനിമകൾക്കായി 200ലധികം ഗാനങ്ങൾ രചിച്ചിട്ടുണ്ട്. 1978ൽ ആശ്രമം എന്ന ചിത്രത്തിലെ അപ്സരകന്യക എന്ന ഗാനം എഴുതിക്കൊണ്ടായിരുന്നു അദ്ദേഹത്തിന്റെ വെള്ളിത്തിരയിലെ അരങ്ങേറ്റം.