72-ാമത് നെഹ്റു ട്രോഫി വള്ളംകളി ഇന്ന്; അവധി, ഗതാഗത നിയന്ത്രണം

0
6

ആലപ്പുഴ: ‌72-ാമത് നെഹ്റു ട്രോഫി വള്ളംകളിക്ക് പുന്നമടക്കായൽ ഒരുങ്ങി. 72 ചുണ്ടൻവള്ളങ്ങളുൾപ്പെടെ 71 വള്ളങ്ങൾ പങ്കെടുക്കുന്ന വള്ളംകളി മുഖ്യമന്ത്രി വിഡി സതീശൻ ഉദ്ഘാടനം ചെയ്യും. കർണാടക മുഖ്യമന്ത്രി ഡികെ ശിവകുമാർ , കേന്ദ്രമന്ത്രി ഗജേന്ദ്ര സിങ് ശെഖാവത്ത് എന്നിവർ സന്നിഹിതരായിരിക്കും.

22 ചുണ്ടൻവള്ളങ്ങളാണ് മത്സരിക്കാനുള്ളത്. ഇരുട്ടുകുത്തി എ ഗ്രേഡ് വള്ളങ്ങൾ മൂന്നെണ്ണം മത്സരിക്കും. ഇരുട്ടുകുത്തി ബി ഗ്രേഡ് വള്ളങ്ങൾ 16 എണ്ണമുണ്ട്. ഇരുട്ടുകുത്തി സി ഗ്രേഡ് വള്ളങ്ങൾ 14 എണ്ണമാണ്. വെപ്പുവള്ളങ്ങൾ ആകെ 9 എണ്ണമാണ് ഉള്ളത്. വെപ്പ് എ ഗ്രേഡിൽ 5 എണ്ണവും, വെപ്പ് ബി ഗ്രേഡിൽ 4 എണ്ണവും.

രാവിലെ 11ന് മത്സരങ്ങൾ തുടങ്ങും. ചെറുവള്ളങ്ങളുടെ ഹീറ്റ്സാണ് ആദ്യം. ഉദ്ഘാടനം ഉച്ചതിരിഞ്ഞ് 2 മണിക്കാണ്. ഇതിനു മുമ്പ് ചെറുവള്ളങ്ങളുടെ ഹീറ്റ്സ് അവസാനിക്കും. രണ്ട് മണിക്ക് ശേഷം ചുണ്ടൻ വള്ളങ്ങളുടെ ഹീറ്റ്സ് നടക്കും. ചെറുവള്ളങ്ങളടക്കം എല്ലാ വള്ളങ്ങളുടെയും ഫൈനൽ മത്സരങ്ങൾ വൈകുന്നേരം നാലിനാണ്.

പ്രവേശിക്കാൻ പാസ് വേണം

വള്ളംകളി കാണാൻ പാസ് ആവശ്യമാണ്. പാസുള്ളവർക്ക് മാത്രമാണ് ഗാലറികളിലേക്ക് പ്രവേശനം അനുവദിക്കുക. ഇതിനായി റോഡിൽ പ്രത്യേക ബാരിക്കേഡ് വെച്ച് പരിശോധനയുണ്ട്. ക്യുആർ കോഡ് പതിച്ച ടിക്കറ്റുകളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. പാസില്ലാതെ കയറുന്നവർക്കെതിരെ കർശന നടപടിയുണ്ടാകും. വ്യാജ പാസുകളുമായി എത്തുന്നവർക്കും പണി കിട്ടും.

ജില്ലയിൽ ഇന്ന് അവധി

വള്ളംകളി പ്രമാണിച്ച് ആലപ്പുഴ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് പ്രാദേശിക അവധിയാണ്. പൊതുപരീക്ഷകൾക്ക് മാറ്റമുണ്ടാകില്ല. ജില്ലയിലെ എല്ലാ കെഎസ്ഇബി ഓഫിസുകൾക്കും അവധിയായിരിക്കും. ക്യാഷ് കൗണ്ടറുകളും പ്രവർത്തിക്കില്ല.

ഗതാഗത നിയന്ത്രണം

പുന്നമട വള്ളംകളിയോടനുബന്ധിച്ച് ഇന്ന് രാവിലെ ഒൻപത് മുതൽ ആലപ്പുഴ നഗരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ഉച്ചക്ക്​ ഒന്ന്​ മുതൽ വൈകീട്ട്​ ആറുവരെ ആലപ്പുഴ കെഎസ്​ആർടിസി സ്റ്റാൻഡിലേക്ക്​ വാഹനങ്ങൾ കടത്തിവിടില്ല. വള്ളംകളി കാണാൻ എത്തുന്നവർ അവരുടെ വാഹനങ്ങൾ റിക്രിയേഷൻ ഗ്രൗണ്ടിലും ആലപ്പുഴ ബീച്ച്‌ പൊലീസ്​ എയ്‌ഡ്‌ പോസ്റ്റിന് തെക്കുവശം എലിവേറ്റഡ് ബൈപാസിന് താഴെയും പാർക്ക് ചെയ്യണം. ആലപ്പുഴ പൊലീസ് പരേഡ് ഗ്രൗണ്ടിന് സമീപത്ത് നിന്നും നിശ്ചിത ഇടവേളകളിൽ ബോട്ട് ജെട്ടി ഭാഗത്തേക്ക് കെഎസ്ആർടിസി ഫീഡർ ബസ് സർവീസ്​ നടത്തും.

LEAVE A REPLY

Please enter your comment!
Please enter your name here