ആലപ്പുഴയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധി;

0
7

ആലപ്പുഴ: നെഹ്‌റു ട്രോഫി വള്ളംകളി പ്രമാണിച്ച്  (ഓഗസ്റ്റ് 22, ശനിയാഴ്ച) ആലപ്പുഴ ജില്ലയിൽ പ്രാദേശിക അവധി പ്രഖ്യാപിച്ചു. ആലപ്പുഴ ജില്ലയിലെ എല്ലാ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും പ്രാദേശിക അവധി ബാധകമാണെന്ന് ജില്ലാ കളക്ടർ ഷാജി വി നായർ അറിയിച്ചു. അതേസമയം പൊതുപരീക്ഷകൾ മുൻനിശ്ചയ പ്രകാരം നടക്കും.

72-ാമത് നെഹ്റു ട്രോഫി ജലോത്സവം: വിവിധ വിഭാഗങ്ങളിലായി 71 വള്ളങ്ങൾ

നാളെപുന്നമട കായലിൽ നടക്കുന്ന 72-ാമത് നെഹ്റു ട്രോഫി ജലോത്സവത്തിൻ്റെ വിവിധ വിഭാഗങ്ങളിലായി ഇക്കുറി മാറ്റുരയ്ക്കുന്നത് 71 വള്ളങ്ങളാണ്. ചുണ്ടൻ വിഭാഗത്തിൽ മാത്രം ആകെ 22 വള്ളങ്ങളുണ്ട്. ചുരുളൻ – 2, ഇരുട്ടുകുത്തി എ – 3, ഇരുട്ടുകുത്തി ബി – 16, ഇരുട്ടുകുത്തി സി – 14, വെപ്പ് എ – 5, വെപ്പ് ബി – 4, തെക്കനോടി തറ – 1, തെക്കനോടി കെട്ട് – 4 എന്നിങ്ങനെയാണ് മറ്റ് വിഭാഗങ്ങളിൽ മത്സരിക്കുന്ന വള്ളങ്ങളുടെ എണ്ണം.

നാളെ രാവിലെ 11ന് മത്സരങ്ങൾ ആരംഭിക്കും. ചെറുവള്ളങ്ങളുടെ ഹീറ്റ്‌സാണ് ആദ്യം. ഉച്ചകഴിഞ്ഞ് രണ്ടിന് നടക്കുന്ന ഉദ്ഘാടന സമ്മേളനത്തിനു ശേഷമാകും ചുണ്ടൻ വള്ളങ്ങളുടെ ഹീറ്റ്‌സ് മത്സരങ്ങളും ചെറു വള്ളങ്ങളുടെ ഫൈനൽ മത്സരങ്ങളും നടക്കുക. ചുണ്ടൻ വള്ളങ്ങളുടെ മത്സരത്തിൽ ആറ് ഹീറ്റ്‌സുകളാണുള്ളത്. ആദ്യ നാല് ഹീറ്റ്‌സുകളിൽ നാലു വീതം വള്ളങ്ങളും അഞ്ച്, ആറ് ഹീറ്റ്‌സുകളിൽ മൂന്ന് വള്ളങ്ങളുമാണ് മത്സരിക്കുക.

മികച്ച സമയം കുറിച്ച് ആദ്യമെത്തുന്ന നാലു വള്ളങ്ങളാണ് നെഹ്‌റു ട്രോഫിക്കു വേണ്ടിയുള്ള ഫൈനൽ പോരാട്ടത്തിനായി ഇറങ്ങുക. ചെറുവള്ളങ്ങളുടെ എല്ലാ വിഭാഗങ്ങളിലും ഫിനിഷ് ചെയ്യുന്ന സമയം പരിഗണിച്ചാണ് ജേതാക്കളെ തീരുമാനിക്കുന്നത്. സമയക്രമം പൊതുജനത്തിന് കാണാനാവുംവിധം സ്‌ക്രീനിൽ പ്രദർശിപ്പിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here