കണ്ണൂരിൽ ബിജെപി നേതാവിനെ വെടിവെച്ചുകൊന്ന കേസിലെ പ്രതി തൂങ്ങിമരിച്ചു

0
8
കണ്ണൂർ കൈതപ്രത്ത് ബിജെപി നേതാവും ഓട്ടോറിക്ഷാ ഡ്രൈവറുമായ കെ കെ രാധാകൃഷ്ണനെ വെടിവെച്ചുകൊന്ന കേസിലെ പ്രതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പെരുമ്പടവ് സ്വദേശി എൻ കെ സന്തോഷിനെയാണ് മരിച്ച നിലയിൽ കണ്ടത്.‌ ഇന്ന് വൈകുന്നേരം 6.40 നാണ് പുനിയങ്കോട്ടെ റബർ തോട്ടത്തില്‍ മൃതദേഹം കണ്ടത്.
2025 മെയ് 20ന് വൈകിട്ട് ഏഴുമണിയോടെയാണ് കൈതപ്രം സ്വദേശിയും ഗുഡ്‌സ് ഓട്ടോ ഡ്രൈവറുമായ രാധാകൃഷ്ണനെ(49) പ്രതി സന്തോഷ് വെടിവെച്ച് കൊന്നത്.  ഈ കേസിൽ ജയിലിലായിരുന്ന സന്തോഷ് ആറ് മാസം മുമ്പാണ് ജാമ്യത്തിൽ ഇറങ്ങിയത്. രാധാകൃഷ്ണൻ്റെ ഭാര്യയും കേസിലെ മൂന്നാം പ്രതിയുമായ മിനി നമ്പ്യാരെ സന്തോഷ് ഭീഷണിപ്പെടുത്തിയതായി പരാതി ഉണ്ട്. ഇതിനിടെയാണ് സന്തോഷിനെ മരിച്ച നിലയിൽ കണ്ടത്.

കൊലപാതകം 

2025 മെയ് 20ന് വൈകിട്ട് ഏഴുമണിയോടെയാണ് കൈതപ്രത്ത് പുതുതായി നിർമിക്കുന്ന വീട്ടിൽ വച്ചാണ് രാധാകൃഷ്ണൻ വെടിയേറ്റു മരിക്കുന്നത്. ആ ദിവസം തന്നെ പ്രതി സന്തോഷിനെ സംഭവസ്ഥലത്ത് വച്ച് പോലീസ് പിടികൂടിയിരുന്നു. വെടിവയ്ക്കാൻ ഉപയോഗിച്ച തോക്ക് കൊലപാതകം നടന്ന വീടിനു സമീപം രാധാകൃഷ്ണന്റ ഭാര്യ മിനി നമ്പ്യാർ താമസിക്കുന്ന വാടകവീട്ടിൽ നിന്ന് പിന്നീട് കണ്ടെത്തി.

LEAVE A REPLY

Please enter your comment!
Please enter your name here