മന്ത്രി മുഹമ്മദ് റിയാസിനെ അധിക്ഷേപിച്ച് എസ്. സുരേഷ്

0
17

ദേശീയ പാതാ ആദ്യഘട്ട ഉദ്ഘാടനത്തില്‍ ക്ഷണിക്കാത്തതിൽ അതൃപ്തിയറിയിച്ച മന്ത്രി മുഹമ്മദ് റിയാസിനെ അധിക്ഷേപിച്ച് ബിജെപി നേതാവ് എസ്. സുരേഷ്. മുഹമ്മദ് റിയാസിന് പരാതിയുണ്ടെങ്കിൽ അമ്മായിയപ്പനോട് പറയട്ടെ. മുഖ്യമന്ത്രിയുടെ വീട്ടിലുള്ള എല്ലാവരെയും ക്ഷണിക്കണോ എന്നും എസ്. സുരേഷ് പ്രതികരിച്ചു.

ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കാത്തതിൽ പൊതുമരാമത്ത് മാധ്യമങ്ങളോട് മന്ത്രി അതൃപ്തിയറിയിച്ചിരുന്നു. സാധാരണ കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്ഗരിയുടെ ഓഫീസ് അറിയിക്കാറുള്ളതാണ്. എന്നാല്‍ എന്തുകൊണ്ടാണ് ഇത്തവണ വിളിക്കാത്തതെന്ന് അറിയില്ലെന്ന് മന്ത്രി പറഞ്ഞു. ചടങ്ങിലേക്ക് ബിജെപി സംസ്ഥാന അധ്യക്ഷനെ ക്ഷണിച്ചുവെന്നും സംസ്ഥാനത്തെ വകുപ്പ് മന്ത്രിയെ വെട്ടിയാണോ ബിജെപി അധ്യക്ഷനെ ക്ഷണിക്കുന്നതെന്നും റിയാസ് ചോദിച്ചു.

2014ല്‍ മരണപ്പെട്ട പദ്ധതി എങ്ങനെയാണ് യാഥാര്‍ഥ്യമായതെന്ന് എല്ലാവര്‍ക്കും അറിയാം. യുഡിഎഫ് സര്‍ക്കാറിന്റെ കെടുകാര്യസ്ഥത ആയിരുന്നു പദ്ധതി നടക്കാതിരുന്നതിന് കാരണം. പിണറായി സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷമാണ് പിന്നീട് വീണ്ടും പദ്ധതിയില്‍ ചര്‍ച്ച നടത്തിയതെന്നും റിയാസ് പറഞ്ഞു.

ദേശീയപാത തലപ്പാടി-രാമനാട്ടുകര സ്ട്രെച്ചിൻ്റെ ഉദ്ഘാടനത്തിൽ നിന്നുമാണ് മന്ത്രിയെ ഒഴിവാക്കിയത്. സംസ്ഥാനം സാമ്പത്തിക പങ്കാളിത്തം നൽകുന്ന പദ്ധതിയുടെ ഉദ്ഘാടനത്തിലാണ് ഒഴിവാക്കൽ. ഉദ്ഘാടന ചടങ്ങിന് ക്ഷണിച്ചിട്ടില്ലെന്ന് മന്ത്രിയുടെ ഓഫീസും സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിനെ പരിപാടിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ദേശീയപാത ഉദ്ഘാടന ചടങ്ങിൽ നിന്ന് മന്ത്രി മുഹമ്മദ് റിയാസിനെ ഒഴിവാക്കിയതിൽ സംസ്ഥാന സർക്കാരിന് അതൃപ്തി. ഇന്ന് നടക്കുന്ന പൊതു പരിപാടികളിൽ മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കില്ല. ദേശീയപാത നിർമാണത്തിന്റെ ആദ്യഘട്ട ഉദ്ഘാടനം അടക്കം പ്രധാനമന്ത്രി പങ്കെടുക്കുന്ന പരിപാടിയിൽ നിന്നും മുഖ്യമന്ത്രി വിട്ടുനിൽക്കും.

LEAVE A REPLY

Please enter your comment!
Please enter your name here