നിർണായക കരാറിൽ ഒപ്പുവച്ച് അമേരിക്കയും ജപ്പാനും;

0
28
U.S. President Donald Trump, front left, and Japan's Prime Minister Sanae Takaichi, front right, attend the Japan-US summit meeting at Akasaka Palace State Guest House in Tokyo, Japan, Tuesday, Oct. 28, 2025. (Franck Robichon/Pool Photo via AP)

ജപ്പാൻ്റെ ആദ്യത്തെ വനിതാ പ്രധാനമന്ത്രി അധികാരത്തിലെത്തിയ ശേഷം ട്രംപുമായുള്ള ആദ്യത്തെ കൂടിക്കാഴ്‌ചയും കരാർ ഒപ്പുവയ്ക്കലുമാണിത്. ഏറ്റവും ശക്തമായ സഖ്യകക്ഷികളാണ് അമേരിക്കയും ജപ്പാനുമെന്ന് ട്രംപ് പറഞ്ഞു.

ടോക്കിയോ: നിർണായക കരാറിൽ ഒപ്പുവച്ച് അമേരിക്കയും ജപ്പാനും. ധാതുക്കളുടെയും ഭൂമിയുടെയും സുരക്ഷ ഉറപ്പാക്കുന്ന കരാറിലാണ് ഇരു രാജ്യങ്ങളും ഒപ്പുവച്ചതെന്ന് അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് അറിയിച്ചു. നിർണായക ധാതുക്കളുടെയും അപൂർവ ഭൂവിഭവങ്ങളുടെയും സുരക്ഷ ഉറപ്പാക്കുന്നതിനായി ഇരു രാജ്യങ്ങളെയും സഹായിക്കുക എന്നതാണ് കരാറിൻ്റെ ലക്ഷ്യം എന്ന് പ്രസ്‌താവനയിൽ പറയുന്നു. ധാതുക്കളുടെ വിതരണ ശൃംഖലകൾ ശക്തിപ്പെടുത്തുന്നതിനുള്ള സംയുക്ത രേഖയിലും ഇരു രാജ്യങ്ങളും ഒപ്പു വച്ചതായും ട്രംപ് അറിയിച്ചു.

ജപ്പാൻ്റെ ആദ്യത്തെ വനിതാ പ്രധാനമന്ത്രി അധികാരത്തിലെത്തിയ ശേഷം ട്രംപുമായുള്ള ആദ്യത്തെ കൂടിക്കാഴ്‌ചയും കരാർ ഒപ്പുവയ്ക്കലുമാണിത്. ഏറ്റവും ശക്തമായ സഖ്യകക്ഷികളാണ് അമേരിക്കയും ജപ്പാനുമെന്ന് ട്രംപ് പറഞ്ഞു. ജപ്പാനോടൊപ്പം നിൽക്കുക എന്നത് വലിയ ബഹുമതിയാണെന്നും ട്രംപ് കൂട്ടിച്ചേർത്തു. “ജപ്പാൻ-അമേരിക്ക സഖ്യത്തിൻ്റെ സുവർണ കാലഘട്ടം സാക്ഷാത്കരിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. ജപ്പാനും അമേരിക്കയും കൂടുതൽ ശക്തവും സമ്പന്നവുമായിത്തീരും” സനേ തകായിച്ചി പറഞ്ഞു.

മലേഷ്യൻ സന്ദർശനത്തിനും, ചൈനീസ് പ്രസിഡൻ്റ് ഷി ജിൻപിങ്ങുമായുള്ള കൂടിക്കാഴ്‌ചയ്ക്കും ഇടയിൽ തിങ്കളാഴ്‌ചയാണ് ഡൊണാൾഡ് ട്രംപ് ടോക്കിയോയിലെത്തിയത്. അമേരിക്കയുടെ അധിക തീരുവ ചുമത്തൽ മൂലമുണ്ടായ വ്യാപാര യുദ്ധത്തിന് ട്രംപ്-തകായിച്ചി കൂടിക്കാഴ്‌ച പരിഹാരമാകും. രാജ്യങ്ങൾ തമ്മിലുള്ള സുരക്ഷയിലും വ്യാപാരത്തിലും ട്രംപും തകായിച്ചിയും ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി വിവിധ വൃത്തങ്ങൾ പറഞ്ഞു. തകായിച്ചിയുമായുള്ള കൂടിക്കാഴ്‌ചയ്ക്ക് ശേഷം ഓട്ടോമൊബൈൽ നിർമാതാക്കളായ ടൊയോട്ടയുടെ ചെയർമാൻ ഉൾപ്പെടെയുള്ള വ്യവസായ പ്രമുഖരുമായും ട്രംപ് കൂടിക്കാഴ്‌ച നടത്തും.

വ്യാപാരത്തിൽ മധ്യസ്ഥനെ കണ്ടെത്തുക എന്നതാണ് പ്രധാനം. തീരുവ ഉയർത്തുന്നതുമായി ബന്ധപ്പെട്ട് ഇതിനകം തന്നെ വിവിധ പ്രശ്‌നങ്ങൾ സൃഷ്‌ടിക്കപ്പെട്ടിട്ടുണ്ട്,” ടോക്കിയോ നിവാസിയായ തകാഷി ഇറ്റോ പറഞ്ഞു. രാജ്യത്തിനുമേലുള്ള അമേരിക്കയുടെ താരിഫ് സമ്മർദവും പ്രതിരോധ ചെലവുകളും വഴിതിരിച്ചു വിടാൻ തകായിച്ചി മുൻകൂട്ടി ലക്ഷ്യം വച്ചിരിക്കുന്നതാണെന്ന് ടോക്കിയോ സർവകലാശാലയിലെ ഗ്രാജുവേറ്റ് സ്‌കൂൾ ഓഫ് പബ്ലിക് പോളിസിയിലെ അധ്യാപകൻ യീ കുവാങ് ഹെങ് പറഞ്ഞു. ഏകദേശം 60,000 ത്തിൽ പരം അമേരിക്കൻ സൈനികരെ ജപ്പാനിൽ വിന്യസിച്ചിട്ടുണ്ട്. ജൂണിൽ നാറ്റോ അംഗങ്ങൾ വാദ്‌ഗാനം ചെ്‌ത ജിഡിപിയുടെ അഞ്ച് ശതമാനം തുക ജപ്പാൻ ചെലവഴിക്കണമെന്നായിരുന്നു അമേരിക്കയുടെ ലക്ഷ്യം. ഇതും മറികടക്കുകയാവാം ജപ്പാൻ്റെ ലക്ഷ്യമെന്ന് യീ കുവാങ് ഹെങ് കൂട്ടിച്ചേർത്തു.

LEAVE A REPLY

Please enter your comment!
Please enter your name here