എ എ റഹിം വിഷം കുത്തി വയ്ക്കുന്നു: കരമന ജയൻ

0
41
എ എ റഹിം വിഷം കുത്തി വയ്ക്കുന്നു: കരമന ജയൻ
തിരുവനന്തപുരം:
തിരഞ്ഞെടുപ്പുകളിൽ തിരുവനന്തപുരത്ത് ജനം ചൂലെടുത്ത് സി പി എമ്മിനെ അടിച്ചിറക്കിയിട്ടും സിപി എം നേതാവ് റഹീമിൻ്റെ നാവിലെ വിഷത്തിന് കുറവ് വന്നിട്ടില്ല എന്നതിന് തെളിവാണ് കുഞ്ഞുങ്ങളിൽ പോലും ജാതിയത കുത്തി വയ്ക്കാൻ ശ്രമിക്കുന്നതെന്ന് ബിജെപി സിറ്റി ജില്ലാ അദ്ധ്യക്ഷൻ കരമന ജയൻ പറഞ്ഞു.
പ്രവേശനോത്‌സവത്തിൽ വി മുരളീധരൻ MLA കുട്ടികൾക്കായി കൊണ്ടു വന്ന മിഠായികൾ മേശ തോറും ഒരുമിച്ച് നല്കിയതിൽ പോലും ജാതിയത കൊണ്ടു വരുന്നത് അതിൻ്റെ ഏറ്റവും പുതിയ ഉദാഹരണമാണ്.
ED ഉദ്യോഗസ്ഥരെ ആക്രമിച്ച വിഷയത്തിൽ ജന മധ്യത്തിൽ പൊളിഞ്ഞ് പാളിസായി നിൽക്കുന്ന സിപിഎമ്മും റഹിമും അവർക്ക് എതിരെയുള്ള വിഷയങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാനാണ് കുട്ടികളെ കൂടി ഉൾപ്പെടുത്തിയുള്ള ഇത്തരം ജാതിയതയിൽ ഊന്നിയ പ്രചാര വേല നടത്തുന്നതെന്നും കരമന ജയൻ ആരോപിച്ചു.
സ്വന്തം പ്രവർത്തകർ പോലും വില കൽപ്പിക്കാത്ത സിപിഎം ജില്ലാ സെക്രട്ടറി എ എ റഹിമിൽ നിന്നും , നിയമസഭ തല്ലിത്തകർത്ത സിപിഎം നേതാവ് ശിവൻകുട്ടിയിൽ നിന്നും “സംസ്ക്കാരം” പഠിക്കേണ്ട ഗതികേട് തൽക്കാലം ബിജെപി MLA മാർക്ക് ഇല്ലന്നും കരമന ജയൻ കൂട്ടി ചേർത്തു

LEAVE A REPLY

Please enter your comment!
Please enter your name here