ശബരിമല: 1302 സ്‌പെഷ്യല്‍ സര്‍വീസുമായി കെഎസ്ആര്‍ടിസി; 40 യാത്രക്കാരുണ്ടെങ്കില്‍ എട്ടിടത്തു നിന്ന് പ്രത്യേക സര്‍വീസ്

0
28

തിരുവനന്തപുരം: ശബരിമല മണ്ഡലപൂജ-മകരവിളക്ക് മഹോത്സവത്തിന് 1302 സ്‌പെഷ്യല്‍ സര്‍വീസുമായി കെ എസ് ആര്‍ ടി സി. നവംബര്‍ 14 മുതല്‍ പമ്പ ബസ് സ്റ്റേഷന്‍റെ പ്രവര്‍ത്തനം പൂര്‍ണതോതില്‍ സജ്ജമാകും. ശബരിമലയിലെ തിരക്ക് കണക്കിലെടുത്ത് ആദ്യഘട്ടത്തില്‍ 467 സര്‍വീസുകളും രണ്ടാം ഘട്ടത്തില്‍ 502 സര്‍വീസുകളുമാകും ആരംഭിക്കുക. ഇതിന് പുറമേ സ്‌പെഷ്യല്‍ സര്‍വീസുകളും ഒരുക്കും.

ലോ-ഫ്‌ളോര്‍ നോണ്‍ എ.സി, വോള്‍വോ എ.സി ലോ ഫ്‌ളോര്‍, ഫാസ്റ്റ് പാസഞ്ചര്‍, സൂപ്പര്‍ ഫാസ്റ്റ്, ഡീലക്‌സ്, സൂപ്പര്‍ എക്‌സ്പ്രസ്, ഷോര്‍ട്ട് വീല്‍ വേസ് ബസുകളും സര്‍വീസിനായി ഒരുക്കുമെന്നും കെ എസ് ആര്‍ ടി സി സി എംഡി പുറത്തിറക്കിയ ഉത്തരവില്‍ വിശദീകരിക്കുന്നു. കുറഞ്ഞത് 40 യാത്രക്കാരുണ്ടെങ്കില്‍ മാത്രമേ പമ്പയിലേക്ക് സ്‌പെഷ്യല്‍ സര്‍വീസ് നടത്തൂ. 8 യൂണിറ്റുകളില്‍ നിന്നും ചാര്‍ട്ടേര്‍ഡ് സര്‍വീസുകളും നടത്തും.

ദിനംപ്രതി പമ്പയില്‍ നിന്നുള്ള സ്‌പെഷ്യല്‍ സര്‍വീസുകള്‍

തിരുവനന്തപുരം – 01
പത്തനംതിട്ട – 03
കോട്ടയം – 5
എറണാകുളം – 7
തൃശൂര്‍ – 8
കൊട്ടാരക്കര – 38
ചെങ്ങന്നൂര്‍ – 50
എരുമേലി – 59
കുമിളി – 60
ഗുരുവായൂര്‍ – 78
നിലയ്ക്കല്‍ – 756
പളനി – 03
കോയമ്പത്തൂര്‍ – 04
തെങ്കാശി – 10

വിവിധ ഡിപ്പോകളില്‍ നിന്നും പമ്പയിലേക്ക് തുടങ്ങുന്ന ദിനംപ്രതി സ്‌പെഷ്യല്‍ സര്‍വീസുകള്‍

തിരുവനന്തപുരം സെന്‍ട്രല്‍ – 8
കോട്ടയം – ആദ്യഘട്ടം 50, രണ്ടാം ഘട്ടം 20
പത്തനംതിട്ട – ആദ്യഘട്ടം 27, രണ്ടാം ഘട്ടം 5
എറണാകുളം – ആദ്യഘട്ടം 27, രണ്ടാംഘട്ടം 5
കുമിളി – 17
എരുമേലി – 25
ചെങ്ങന്നൂര്‍ – ആദ്യഘട്ടം 70, രണ്ടാം ഘട്ടം 10
കൊട്ടാരക്കര – 25
പമ്പ- നിലയ്ക്കല്‍ (ചെയിന്‍ സര്‍വീസ്) – 203
പുനലൂര്‍ – 10
ആര്യങ്കാവ് – 2
അടൂര്‍ – 2
തൃശൂര്‍ – 2
ഗുരുവായൂര്‍ – 1
കായംകുളം -2

അനുവദിക്കുന്ന ബസുകള്‍

ലോ ഫ്‌ളോര്‍ നോണ്‍ എസി –
ആദ്യഘട്ടം 140, രണ്ടാം ഘട്ടം 140

വോള്‍വോ എ.സി ലോ ഫ്‌ളോര്‍ –
ആദ്യഘട്ടം 30, രണ്ടാം ഘട്ടം 60

ഫാസ്റ്റ് പാസഞ്ചര്‍, സൂപ്പര്‍ ഫാസ്റ്റ് –
ആദ്യഘട്ടം 267, രണ്ടാം ഘട്ടം 302

ഡീലക്‌സ് – 20
സൂപ്പര്‍ എക്‌സ്പ്രസ് – 5
സ്‌മോള്‍ വീല്‍ ബേസ് ബസുകള്‍ – 5

കുറഞ്ഞത് 40 യാത്രക്കാരുണ്ടെങ്കില്‍ ട്രിപ്പ് ആരംഭിക്കേണ്ട സ്ഥലവും യൂണിറ്റും

കൊട്ടാരക്കര – ശ്രീ മഹാഗണപതി ക്ഷേത്രം
തിരുവനന്തപുരം സെന്‍ട്രല്‍ – ശ്രീ ഗണപതി ക്ഷേത്രം, പഴവങ്ങാടി
കോട്ടയം – തിരുനക്കര മഹാദേവ ക്ഷേത്രം, കോട്ടയം റെയില്‍വേ സ്റ്റേഷന്‍
കായംകുളം – ഓച്ചിറ പരബ്രഹ്‌മ ക്ഷേത്രം
ഗുരുവായൂര്‍ – ശ്രീകൃഷ്ണ ക്ഷേത്രം
ചെങ്ങന്നൂര്‍ – റെയില്‍വേ സ്റ്റേഷന്‍
തിരുവല്ല – റെയില്‍വേ സ്റ്റേഷന്‍
എറണാകുളം – സൗത്ത് റെയില്‍വേ സ്റ്റേഷന്‍

സ്‌പെഷ്യല്‍ സര്‍വീസ് നടത്തുന്ന ബസുകളെ കുറിച്ചു വിവരങ്ങള്‍ മലയാളം, ഇംഗ്ലീഷ്, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളില്‍ പമ്പയില്‍ ബോര്‍ഡുകള്‍ സ്ഥാപിക്കുമെന്നും കെ എസ് ആര്‍ ടി സി ചീഫ് ഓഫീസില്‍ നിന്നും അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്കായി പൊതുജനങ്ങള്‍ക്ക് 9188938522, 9188938528, 9188938533 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here