കാർത്തിക് സുബ്ബരാജിന്റെ 10ാം ചിത്രത്തിന് ഇതിഹാസ സംഗീതജ്ഞൻ ഇളയരാജ ഈണങ്ങളൊരുക്കും. ഇളയരാജ സംഗീതത്തിനോടുള്ള കാർത്തിക്കിന്റെ ഇഷ്ടം വെളിവാക്കുന്ന ഒരു പ്രത്യേക വീഡിയോയിലൂടെയാണ് പ്രഖ്യാപനം. ഇളയരാജയുടെ 1540ാമത്തെ പ്രോജക്ട് കൂടിയാണിത്.
കാർത്തികിന്റെ ആദ്യ ചിത്രമായ ‘പിസ്സ’ മുതൽ ‘റെട്രോ’ വരെയുള്ള സിനിമകളുടെ ടൈറ്റിലുകൾ കാണിച്ചുകൊണ്ടാണ് വീഡിയോ ആരംഭിക്കുന്നത്. പശ്ചാത്തലത്തിൽ ഇളയരാജയുടെ നിത്യഹരിത ഗാനങ്ങൾ കേൾക്കാം. “ഒരു സ്വപ്നം…ഒരു അനുഗ്രഹം,” എന്ന് കുറിച്ചുകൊണ്ടാണ് കാർത്തിക് ഈ വീഡിയോ പങ്കുവച്ചത്.







