കാശ്മീരിൽ ഏറ്റുമുട്ടലിൽ ഭീകരെനെ വധിച്ചു.

0
107

ശ്രീനഗര്‍: ജമ്മു കശ്മീരിലെ ത്രാലിലുണ്ടായ ഏറ്റുമുട്ടലില്‍ ഭീകരനെ സുരക്ഷാ സേന വധിച്ചു. വ്യാഴാഴ്ച രാവിലെ ത്രാല്‍ അവന്തിപോറയിലെ മഗാമ മേഖലയില്‍ നടന്ന ഏറ്റുമുട്ടലിലാണ് ഭീകരനെ വധിച്ചത്. ഭീകരരുടെ പക്കല്‍ നിന്ന് ആയുധങ്ങളും വെടിയുണ്ടകളും കണ്ടെടുത്തു.

കാശ്മീര്‍ പൊലീസും സുരക്ഷാ സേനയും സംയുക്തമായാണ് ഭീകരനെ വധിച്ചത്. പ്രദേശത്ത് ഭീകരര്‍ ഒളിച്ചിരിക്കുന്നുവെന്ന വിവരത്തെ തുടര്‍ന്നായിരുന്നു സൈനിക നടപടി. പ്രദേശത്ത് ഇപ്പോഴും തെരച്ചില്‍ തുടരുകയാണെന്ന് പൊലീസ് അറിയിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here