57 ലക്ഷം കടന്ന് രാജ്യെത്തെ കോവിഡ് കണക്കുകൾ

0
91

ന്യൂഡല്‍ഹി: ഇന്ത്യയില്‍ കോവിഡ് രോഗികളുടെ എണ്ണം കുത്തനെ ഉയരുന്നു. 57 ലക്ഷത്തിന് മുകളിലാണ് ഇന്ത്യയിലെ കോവിഡ് ബാധിതരുടെ എണ്ണം. 86,508 പുതിയ കേസുകള്‍ കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തിരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 1129 പേരാണ് മരിച്ചത്. 11,56,569 സാംപിളുകളാണ് രാജ്യത്ത് ഇന്നലെ പരിശോധിച്ചത്.

രാജ്യത്തെ മൊത്തം കോവിഡ് ബാധിതരുടെ എണ്ണം 5,732,519 ആണ്. ഇതില്‍ 9,66,382 പേര്‍ ചികിത്സയില്‍ തുടരുകയാണ്. 46,74,988 പേര്‍ കോവിഡ് വിമുക്തരാകുകയോ ആശുപത്രി വിടുകയോ ചെയ്തിട്ടുണ്ട്. രാജ്യത്തെ മൊത്തം മരണസംഖ്യ 91,149 ആയി ഉയര്‍ന്നതായി കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു.

മഹാരാഷ്ട്രയാണ് ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കോവിഡ് ബാധിച്ച സംസ്ഥാനം. ഇവിടെ 1,263,799 പേര്‍ക്കാണ് കോവിഡ് ബാധിച്ചത്. രണ്ടാം സ്ഥാനത്തുള്ള ആന്ധ്രപ്രദേശില്‍ ഇതുവരെ 646,530 പേര്‍ കോവിഡ് പോസിറ്റീവായി. കോവിഡ് രോഗബാധയില്‍ മൂന്നാം സ്ഥാനത്തുള്ള തമിഴ്നാട്ടില്‍ 557,999 ആണ് രോഗ ബാധിതരുടെ എണ്ണം.

LEAVE A REPLY

Please enter your comment!
Please enter your name here