ന്യൂഡല്‍ഹി: ജനങ്ങളുടെ ദൈനംദിന ജീവിതത്തെ ബാധിക്കുന്ന നിരവധി മാറ്റങ്ങള്‍ നവംബര്‍ ഒന്ന് മുതല്‍ നിലവില്‍ വരികയാണ്. ഇതില്‍ എല്‍.പി.ജി സിലിണ്ടര്‍ വിതരണം മുതല്‍ റെയില്‍വേ ടൈംടേബിളിലെ മാറ്റങ്ങള്‍ വരെ ഉള്‍പ്പെടുന്നു. നവംബര്‍ ഒന്ന് മുതല്‍ മാറ്റം വരുന്ന കാര്യങ്ങളെ കുറിച്ച് അറിയാം.
എല്‍.പി.ജി വിതരണം
ഒ.ടി.പി അധിഷ്ഠിതമായ എല്‍.പി.ജി വിതരണത്തിന് എണ്ണകമ്ബനികള്‍ നവംബര്‍ ഒന്ന് മുതല്‍ തുടക്കം കുറിക്കുകയാണ്. ഇനി മുതല്‍ എല്‍.പി.ജി സിലിണ്ടര്‍ വീടുകളില്‍ ലഭ്യമാവാന്‍ മൊബൈലിലേക്ക് വരുന്ന ഒ.ടി.പി കൂടി നല്‍കണം. 100 നഗരങ്ങളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ പദ്ധതി നവംബര്‍ ഒന്ന് മുതല്‍ ആരംഭിക്കുകയാണ്.വൈകാതെ എല്‍.പി.ജി വിതരണത്തിനുള്ള ഒ.ടി.പി സംവിധാനം രാജ്യവ്യാപകമാക്കുമെന്നാണ് എണ്ണകമ്ബനികള്‍ അറിയിക്കുന്നത്. കേരളത്തില്‍ തിരുവനന്തപുരം, കൊച്ചി നഗരങ്ങളും പദ്ധതിയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.
പിന്‍ സീറ്റ് യാത്രികര്‍ക്ക് ഹെല്‍മറ്റ് നിര്‍ബന്ധം
ഇരുചക്ര വാഹനങ്ങളില്‍ പിന്നില്‍ ഇരിക്കുന്നവര്‍ക്ക് ഇനി മുതല്‍ കേരളത്തില്‍ ഹെല്‍മറ്റ് നിര്‍ബന്ധമാണ്. നിയമം ഒരു തവണ ലംഘിച്ചാല്‍ ശിക്ഷ പിഴയിലൊതുങ്ങുമെങ്കിലും രണ്ടാമതും ലംഘിച്ചാല്‍ ലൈസന്‍സ് പോകും.
എല്‍.പി.ജി വില
എണ്ണ കമ്ബനികള്‍ അന്താരാഷ്ട്ര വിപണിയിലെ ക്രുഡോയില്‍ വിലക്ക് അനുസരിച്ച് എല്‍.പി.ജി വില മാറ്റുന്നത് എല്ലാ മാസവും ഒന്നാം തീയതിയിലാണ്. അതുകൊണ്ട് നവംബര്‍ ഒന്ന് മുതല്‍ എല്‍.പി.ജി വിലയിലും മാറ്റം വന്നേക്കാം.
ഇന്‍ഡേന്‍ ഗ്യാസ് ബുക്കിങ് നമ്ബര്‍
എല്‍.പി.ജി സിലിണ്ടര്‍ ബുക്ക് ചെയ്യാനായി ഇന്‍ഡേന്‍ കമ്ബനി ഉപയോക്താക്കള്‍ ഉപയോഗിച്ചിരുന്ന നമ്ബറുകള്‍ക്ക് ഇനി പ്രാബല്യമുണ്ടാവില്ല. ഇനി ഗ്യാസ് ബുക്ക് ചെയ്യുന്നതിനായിഇന്ഡേന് ഉപയോക്താകള്‍ക്ക് ഒരൊറ്റ നമ്ബര്‍ മാത്രമായിരിക്കും ഉണ്ടാവുക. 7718955555 എന്ന നമ്ബറില്‍ കോളുകളിലൂടേയും എസ്.എം.എസിലൂടേയും ഇന്‍ഡേന്‍ ഗ്യാസ് ബുക്ക് ചെയ്യാം
ട്രെയിനുകളുടെ ടൈം ടേബിളില്‍ ഇന്ത്യന്‍ റെയില്‍വേ മാറ്റം വരുത്തിയിരുന്നു. ഒക്ടോബര്‍ 31 മുതല്‍ ഇത് നിലവില്‍ വരുമെന്നാണ് അറിയിച്ചിരുന്നതെങ്കിലും പിന്നീട് അത് നവംബര്‍ ഒന്നിലേക്ക് മാറ്റി. ഡല്‍ഹി-ഛണ്ഡിഗഢ് തേജസ് എക്സ്പ്രസ് നവംബര്‍ ഒന്ന് മുതല്‍ സര്‍വീസ് പുനഃരഭാരംഭിക്കുമെന്നും റെയില്‍വേ അറിയിച്ചിട്ടുണ്ട്.