ഇന്‍ഡോര്‍: രഞ്ജി ട്രോഫി ക്വാര്‍ട്ടറില്‍ മധ്യപ്രദേശിനെതിരെ കൈക്കുഴയിലെ പൊട്ടല്‍ വകവയ്ക്കാതെ ക്രീസില്‍ തിരിച്ചെത്തി ആന്ധ്രാ പ്രദേശ് നായകന്‍ ഹനുമാ വിഹാരി നടത്തിയ വീരോചിത ബാറ്റിംഗിന് കൈയടിച്ച് ക്രിക്കറ്റ് ലോകം.
മത്സരത്തിന്റെ ഒന്നാം ദിനമായ ചൊവ്വാഴ്ച മധ്യപ്രദേശ് പേസര്‍ ആവേശ് ഖാന്റെ ബൗണ്‍സര്‍ ഇടത് കൈക്കുഴയില്‍ക്കൊണ്ടാണ് വിഹാരിക്ക് പരിക്കേറ്റത്. വേദന കൊണ്ട് പുളഞ്ഞ വിഹാരി ബാറ്റിംഗ് പൂര്‍ത്തിയാക്കാതെ പവലിയനിലേക്ക് മടങ്ങുകയും വൈദ്യസഹായം തേടുകയും ചെയ്തു. 37 പന്തില്‍ 16 റണ്‍സായിരുന്നു അപ്പോള്‍ വിഹാരിയുടെ സമ്ബാദ്യം. സ്കാനിംഗില്‍ കൈക്കുഴയ്ക്ക് പൊട്ടല്‍ ഉണ്ടെന്ന് കണ്ടെത്തുകയും ഡോക്ടര്‍മാര്‍ ആറാഴ്ചത്തെ വിശ്രമം നിര്‍ദ്ദേശിക്കുകയും ചെയ്തു. എന്നാല്‍ ഇന്നലെ ആന്ധ്രാ പ്രദേശിന്റെ 9 വിക്കറ്രുകള്‍ നഷ്ടമായപ്പോള്‍ അവസാന ബാറ്രറായി പൊട്ടലുള്ള കൈയില്‍ ബാന്‍ഡേജ് ചുറ്രി വിഹാരി ക്രീസിലേക്ക് തിരിച്ചത്തുകയായിരുന്നു. റൈറ്റ് ഹാന്‍ഡറായ വിഹാരി പരിക്കിനെ തുടര്‍ന്ന് ലെഫ്റ്റ് ഹാന്‍ഡറായാണ് ബാറ്റ് ചെയ്തത്. പന്ത് വരുമ്ബോള്‍ പരിക്കുള്ള ഇടതുകൈ മാറ്രി പിടിച്ച് വലതു കൈകൊണ്ടാിരുന്നു വിഹാരയുടെ ബാറ്രിംഗ്. ആവേശിനെതിരെ ഒറ്രക്കൈകൊണ്ട് തന്നെ ഫോറടിച്ച വിഹാരി തിരിച്ചുവരവില്‍ 19 പന്തില്‍ 11 റണ്‍സാണ് നേടിയത്. ലളിത് മോഹനൊപ്പം പത്താം വിക്കറ്റില്‍ 26 റണ്‍സിന്റെ കൂട്ടുകെട്ടുമുണ്ടാക്കി. ആന്ധ്രാ ഒന്നാം ഇന്നിംഗ്സില്‍ 379 റണ്‍സിന് ഓള്‍ ഔട്ടായി. മധ്യപ്രദേശ് രണ്ടാം ദിനം കളിനിറുത്തുമ്ബോള്‍ ഒന്നാം ഇന്നിംഗ്സില്‍ 144/4 എന്ന നിലയിലാണ്.
രണ്ട് വര്‍ഷം മുന്‍പ് സിഡ്നിയില്‍ ഓസ്ട്രേലിയക്കെതിരെ കടുത്ത പേശിവലിവിനെ അതിജീവിച്ച് ഇന്ത്യയ്ക്ക് വിജയത്തിന് തുല്യമായ സമനില നേടിക്കൊടുത്ത ഗംഭീര ഇന്നിംഗ്സിനെ ഓര്‍മ്മിപ്പിക്കുന്ന വീരോചിതനിമിഷങ്ങളാണ് വിഹാരി ഇന്നലെ ഹാള്‍ക്കറിലും സമ്മാനിച്ചത്.