നവംബർ മാസത്തിനു ശേഷം ഗ്യാസ് സിലിണ്ടറുകളുടെ വില എണ്ണക്കമ്പനികൾ വീണ്ടും വർധിപ്പിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ തലസ്ഥാനമായ ഡൽഹിയിൽ ഗ്യാസ് സിലിണ്ടറിന് 21 രൂപയാണ് വർധിപ്പിച്ചിരിക്കുന്നത്. ഇതോടെ ഇവിടെ സിലിണ്ടർ നിരക്ക് 1796.50 രൂപയായി ഉയർന്നു. നവംബർ 30 വരെ 19 കിലോ സിലിണ്ടർ 1775 രൂപയ്ക്ക് ലഭ്യമായിരുന്നു.വാണിജ്യ സിലിണ്ടറിന്റെ പുതിയ നിരക്ക് ഡിസംബർ ഒന്നായ എന്നുമുതലാണ് നിലവിൽ വന്നത്.
19 കിലോ സിലിണ്ടറിന് ഡൽഹിയിൽ ഇന്ന് മുതൽ 1796.50 രൂപ നൽകണം. അതുപോലെ, കൊൽക്കത്തയിൽ 1885.50 രൂപയ്ക്ക് പകരം 1908 രൂപയും മുംബൈയിൽ 1728 രൂപയ്ക്ക് പകരം 1749 രൂപയും ചെന്നൈയിൽ 1942 രൂപയ്ക്ക് പകരം 1968.50 രൂപയായും വില ഉയർന്നിട്ടുണ്ട്. എല്ലാ മാസവും ഒന്നാം തീയതിയാണ് പുതിയ സിലിണ്ടർ നിരക്കുകൾ എണ്ണക്കമ്പനികൾ ഇഷ്യൂ ചെയ്യുന്നത്.
രാജസ്ഥാനിലെ ജയ്പൂരിൽ സിലിണ്ടറിന്റെ വില വർധിപ്പിച്ച ശേഷം 1819 രൂപയായിരിക്കുകയാണ്. അതുപോലെ എംപിയിലെ ഭോപ്പാലിലും ഇന്ന് മുതൽ 1804.5 രൂപ സിലിണ്ടറിന് നൽകേണ്ടിവരും. അതുപോലെ ഹൈദരാബാദിൽ 19 കിലോ ഗ്യാസ് സിലിണ്ടറിന്റെ വില 2024.5 രൂപയായി ഉയർന്നു. റായ്പൂരിൽ ഇന്നുമുതൽ 2004 രൂപ നൽകണം. എണ്ണ വിപണന കമ്പനികൾ 19 കിലോ വാണിജ്യ എൽപിജി സിലിണ്ടറിന്റെ വില വർധിപ്പിച്ചെങ്കിലും ഗാർഹിക എൽപിജി സിലിണ്ടറിന്റെ വില വർധിപ്പിച്ചിട്ടില്ല.
ഈ വർദ്ധനവിന് ശേഷം ഡൽഹിയിൽ വാണിജ്യ ഗ്യാസ് സിലിണ്ടറിന്റെ വില 1796.50 രൂപയായിട്ടുണ്ട്. അതുപോലെ കൊൽക്കത്തയിൽ 19 കിലോ ഗ്യാസ് സിലിണ്ടറിന്റെ വില 1908 രൂപയും മുംബൈയിൽ 1749 രൂപയും ചെന്നൈയിൽ 1968.50 രൂപയുമാണ് വില.