പത്തനംതിട്ട: സംസ്ഥാന സര്‍ക്കാരിന്റെ സമ്ബൂര്‍ണ പാര്‍പ്പിട സുരക്ഷാ പദ്ധതിയായ ലൈഫ് മിഷന്‍ പദ്ധതി മൂന്നാംഘട്ടത്തിന്റെ ഭാഗമായി രണ്ട് ഭവന സമുച്ചയങ്ങളുടെ നിര്‍മാണം ആരംഭിക്കുന്നു. നിര്‍മാണ ഉദ്ഘാടനം ഇന്ന് രാവിലെ 11.30ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വഹിക്കും. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ.സി. മൊയ്തീന്‍ ചടങ്ങില്‍ അധ്യക്ഷത വഹിക്കും. മന്ത്രിമാര്‍, ചീഫ് സെക്രട്ടറി, നവകേരള കര്‍മ്മ പദ്ധതി കോ-ഓര്‍ഡിനേറ്റര്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിക്കും. ജില്ലാതല പരിപാടികള്‍ പന്തളം നഗരസഭയിലെ മുടിയൂര്‍ക്കോണം മന്നത്തുകോളനിയിലുള്ള സാംസ്‌കാരികനിലയത്തില്‍ സംഘടിപ്പിക്കും.
സംസ്ഥാനതലത്തില്‍ നടക്കുന്ന ചടങ്ങുകള്‍ ഓണ്‍ലൈനായി സംപ്രേഷണം ചെയ്യുന്നതോടൊപ്പം ശിലാഫലകം അനാച്ഛാദനം ചെയ്യുന്ന ചടങ്ങ് പ്രാദേശികമായി സംഘടിപ്പിക്കും
- പന്തളം നഗരസഭയിലെ സമുച്ചയത്തിന്റെ ശിലാഫലകം വനം, വന്യജീവി വകുപ്പ് മന്ത്രി കെ.രാജുവും ഏഴംകുളം ഗ്രാമ പഞ്ചായത്തിലെ സമുച്ചയത്തിന്റെ ശിലാഫലകം ചിറ്റയം ഗോപകുമാര്‍ എംഎല്‍എയും അനാച്ഛാദനം ചെയ്യും. ആന്റോ ആന്റണി എംപി മുഖ്യപ്രഭാഷണം നടത്തും. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണാ ദേവി മുഖ്യാതിഥി ആയിരിക്കും. പന്തളം നഗരസഭാ ചെയര്‍പേഴ്‌സണ്‍ ടി.കെ. സതി, ഏഴംകുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബി. ലത, മറ്റ് ജനപ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടിപ്രതിനിധികള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിക്കും. കോവിഡ് പ്രോട്ടോകോള്‍ പാലിച്ചായിരിക്കും ചടങ്ങുകള്‍ സംഘടിപ്പിക്കുക.