ഇഞ്ചി കൃഷി;ശ്രെദ്ധിക്കേണ്ട പ്രധാനപ്പെട്ട കാര്യങ്ങൾ.

0
80

ഞ്ചിച്ചെടിയുടെ, മണ്ണിനടിയില്‍ വളരുന്ന കിഴങ്ങാണ്‌ ഇഞ്ചി. ഒരു സുഗന്ധദ്രവ്യവും ഔഷധവുമാണ്‌ ഇഞ്ചി. ആഹാരപദാര്‍ത്ഥങ്ങളിലും ഔഷധങ്ങളിലും ഇഞ്ചി വളരെയധികം ഉപയോഗിച്ചുവരുന്നു.

കിഴങ്ങ് തന്നെയാണ്‌ നടീല്‍‌വസ്തുവായി ഉപയോഗിക്കുന്നത്. ഗവേഷണ സ്ഥാപനങ്ങള്‍ പുറത്തിറക്കിയിട്ടുള്ള അത്യുത്പാദനശേഷിയുള്ള വിത്തുകളുടെ ലഭ്യത കുറവായതിനാല്‍ വിളവെടുക്കുമ്ബോള്‍ തന്നെ അതില്‍ നിന്നും നടുന്നതിലേക്കാവശ്യമായ വിത്തു കാണ്ഡങ്ങള്‍ ശേഖരിക്കേണ്ടതാണ്‌.

വിത്തിനായി തിരഞ്ഞെടുക്കുന്ന ഇഞ്ചി, കുമിള്‍നാശിനി, കീടനാശിനി എന്നിവയുടെ മിശ്രിതലായനിയില്‍ 30 മിനിറ്റ് മുക്കി വയ്ക്കുന്നത് കീടരോഗങ്ങളെ അകറ്റാൻ സഹായകരമാണ്‌. ഇങ്ങനെ ലായനിയില്‍ മുക്കിയെടുത്ത വിത്തിഞ്ചി വെള്ളം വാര്‍ത്തു തണലത്തുണക്കി; കുഴികളില്‍ താഴെ അറക്കപ്പൊടിയോ മണലോ വിരിച്ച്‌ അതിനുമീതെ പരത്തിയിടാവുന്നതാണ്‌. വിത്തിഞ്ചിയുടെ മീതെ പാണലിന്റെ ഇലകള്‍ ഇട്ട് മൂടുന്നത് കീടബാധയില്‍ നിന്നും സം‌രക്ഷണം നല്‍കുന്നതുകൂടാതെ ചുരുങ്ങാതിരിക്കുന്നതിനും നല്ലതാണ്‌. ഇപ്രകാരം ഇഞ്ചിവിത്ത് കൃഷിയിറക്കുന്നതിനു മുൻപായി 15 ഗ്രാം മുതല്‍ 20 ഗ്രാം വരെ ഭാരമുള്ളതും രണ്ടോ മൂന്നോ മുകുളങ്ങളുള്ളതുമായ് കഷണങ്ങളാക്കി വീണ്ടും കുമില്‍ നാശിനി കീടനാശിനീ മിശ്രിതത്തില്‍ അര മണിക്കൂര്‍ മുക്കി തണലത്ത് ഉണക്കി കൃഷിക്കായി ഉപയോഗിക്കാം.

മിതമായ തോതില്‍ തണല്‍ ഇഷ്ടപ്പെടുന്ന വിളയാണിതെങ്കിലും സൂര്യപ്രകാശം ധാരാളം ലഭിക്കുന്ന സ്ഥലങ്ങളിലും നല്ലതുപോലെ വളര്‍ച്ച കാണിക്കുന്നു.

കുറച്ചുകാലം കൃഷിയൊന്നും ചെയ്യാതിരുന്നതും വളക്കൂറുള്ളതും ജൈവാംശം കൂടിയതുമായ മണ്ണാണ്‌ ഇഞ്ചി കൃഷിക്കായി തിരഞ്ഞെടുക്കേണ്ടത്. അങ്ങനെ തിരഞ്ഞെടുക്കുന്ന മണ്ണ്; നല്ല നീര്‍‌വാഴ്ചയുള്ളതും നല്ലതുപോലെ വായു സഞ്ചാരം ഉള്ളതുമായിരിക്കണം.  പുളി രസം കൂടുതലായി കാണപ്പെടുന്ന മണ്ണില്‍ കുമ്മായം വിതറി അമ്ലരസം കുറയ്ക്കാവുന്നതാണ്. മണ്ണില്‍ നിന്നും ധാരാളം ജലം വലിച്ചെടൂക്കുന്നതിനാലും മണ്ണിലൂടെ രോഗകാരികളായ ബാക്റ്റീരിയയും കുമിളുകളൂം പടരുന്നതിനാലും ഒരേസ്ഥലത്ത് തുടര്‍ച്ചയായി ഇഞ്ചി കൃഷി ചെയ്യരുത്. കുറഞ്ഞത് ഒരേ കൃഷിസ്ഥലത്തെ കൃഷിയുടെ ഇടവേളകള്‍ രണ്ടുവര്‍ഷം വരെ ആകാവുന്നതുമാണ്.

തടങ്ങള്‍ തമ്മില്‍ ഏകദേശം ഒരടി അകലത്തില്‍ 25 സെന്റിമീറ്റര്‍ ഉയരത്തില്‍ നിര്‍മ്മിക്കാവുന്നതാണ്‌. വിത്തിഞ്ചി തടങ്ങളില്‍ 25 സെന്റീമീറ്റര്‍ അകലത്തില്‍ കുഴികളെടുത്ത് അതില്‍ 5 സെന്റീമീറ്റര്‍ താഴ്ചയില്‍ ചെറിയ കുഴികളില്‍ നടാവുന്നതാണ്‌. നടുന്നതിനോടൊപ്പം ട്രൈക്കോഡര്‍മ അടങ്ങിയ ചാണകപ്പൊടി – വേപ്പിൻ പിണ്ണാക്ക് മിശ്രിതം ചെറിയ കുഴികളില്‍ ഇട്ട് മണ്ണിട്ടു മൂടുന്നത്; മണ്ണിലൂടെയുള്ള രോഗങ്ങളെ നിയന്ത്രിക്കാൻ സാധ്യമാകുന്നു.

വിത്ത് കൃഷിക്കായി ശേഖരിക്കുന്നതു മുതല്‍ വിളവെടുപ്പുവരെ വളരെയധികം പരിപാലനം ആവശ്യമുള്ള ഒരു സസ്യമാണ്‌ ഇഞ്ചി. കൃഷിക്കായി ഒരുക്കുന്ന കീടരോഗങ്ങള്‍ ഇല്ലാത്ത ചെടികളില്‍ നിന്നു മാത്രം വിത്തിനുള്ള ഇഞ്ചി ശേഖരിക്കുക. കൃഷി സമയത്തേക്കായി കീടങ്ങളുടെ ആക്രമണം ഇല്ലാത്ത സ്ഥലങ്ങളില്‍ സൂക്ഷിക്കുക. നടുന്നതിനായി സമുദ്രനിരപ്പില്‍ നിന്നും 300 മീറ്റര്‍ മുതല്‍ 900 മീറ്റര്‍ വരെ പൊക്കമുള്ള പ്രദേശങ്ങള്‍ തിരഞ്ഞെടുക്കുക. കൃത്യമായ കാലയളവിലുള്ള രാസവള/ജൈവവളപ്രയോഗം. എന്നിവയും പരിപാലനത്തില്‍ ഉള്‍പ്പെടുന്ന പ്രധാന കാര്യങ്ങളാണ്‌. നിത്യേനയുള്ള നിരീക്ഷണം ഇഞ്ചിയുടെ കൃഷിയില്‍ വളരെ പ്രാധാന്യമര്‍ഹിക്കുന്ന ഒരു സംഗതിയാണ്‌. പരിപാലനത്തില്‍ ഏറ്റവും പ്രധാന സംഗതിയായി കരുതുന്നത് ഇഞ്ചിയുടെ ചുവട്ടിലെ പുതയിടല്‍ ആണ്‌. ഇങ്ങനെ പുതയിടുന്നതിനാല്‍ വലിയ മഴയില്‍ നിന്നും ഒലിച്ചു പോകാതെ വിത്തിനെ സം‌രക്ഷിക്കുന്നു. പുതയിടുന്നതിനായി പച്ചില കിട്ടാൻ പ്രയാസമുള്ള സ്ഥലങ്ങളില്‍ ഒന്നാം മഴ കഴിഞ്ഞാല്‍ തടങ്ങള്‍ക്കിടയിലുള്ള സ്ഥലങ്ങളില്‍ ഡയിഞ്ചയുടെ വിത്ത് വിതയ്ക്കുന്നത് നന്നായിരിക്കും. അവ പിന്നീട് വെട്ടി പുതയിടുന്നതിനായി ഉപയോഗിക്കാവുന്നതാണ്‌. ഓരോ പ്രാവശ്യവും വളപ്രയോഗത്തിനു മുൻപ് തടത്തില്‍ നിന്നും കളകള്‍ നീക്കം ചെയ്യേണ്ടതാണ്‌.

LEAVE A REPLY

Please enter your comment!
Please enter your name here