ജ്വല്ലറി തട്ടിപ്പ്: എം സി കമറുദ്ദീൻ MLA ചോദ്യം ചെയ്യാൻ ക്രൈംബ്രാഞ്ച്

0
97

തിരുവനന്തപുരം : മഞ്ചേശ്വരം എംഎല്‍എ എം സി കമറുദ്ദീന്‍ പ്രതിയായ ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസില്‍ ക്രൈംബ്രാഞ്ച് അന്വേഷണം ഊര്‍ജ്ജിതം. ബാഹ്യ സമ്മര്‍ദങ്ങളില്ലെന്നും കേസില്‍ എംഎല്‍എയെ ഉടന്‍ ചോദ്യം ചെയ്യുമെന്ന് ക്രൈംബ്രാഞ്ച് എസ് പി മൊയ്തീന്‍ കുട്ടി പറഞ്ഞു. എംഎല്‍എ പ്രതിയായ ഫാഷന്‍ ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസില്‍ ക്രൈംബ്രാഞ്ചിന് കൈമാറിയ 13 കേസുകളില്‍ അന്വേഷണം പ്രാരംഭ ഘട്ടത്തിലാണ്.

അന്വേഷണ ചുമതലയുള്ള ക്രൈംബ്രാഞ്ച് എസ് പി മൊയ്തീന്‍ കുട്ടി ജില്ലയിലെത്തി കേസിന്റെ പുരോഗതി വിലയിരുത്തി. മറ്റ് ബാഹ്യ സമ്മര്‍ദങ്ങളില്ല. ശരിയായ ദിശയിലാണ് അന്വേഷണം പുരോഗമിക്കുന്നത്. തെളിവുകള്‍ ശേഖരിച്ച്‌ വരികയാണെന്നും എംഎല്‍എയെ ഉടന്‍ ചോദ്യം ചെയ്യുമെന്നും എസ്പി വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here