ജിദ്ദ: ഇന്ത്യയടക്കമുള്ള 16 രാജ്യങ്ങളിലേക്കുള്ള തങ്ങളുടെ പൗരൻമാരുടെ യാത്രയ്ക്ക് വിലക്കേർപ്പെടുത്തി സൗദി അറേബ്യ. കഴിഞ്ഞ കുറച്ചു ആഴ്ചകളായി കോവിഡ് കേസുകളിൽ ഉണ്ടാകുന്ന വർധനവിന്റെ പശ്ചാത്തലത്തിലാണ് വിലക്കെന്നാണ് വിശദീകരണം.
ഇന്ത്യ, ലെബനൻ, സിറിയ, തുർക്കി, ഇറാൻ, അഫ്ഗാനിസ്താൻ, യമൻ, സൊമാലിയ, എതോപ്യ, കോംഗൊ, ലിബിയ, ഇൻഡോനേഷ്യ, വിയറ്റ്നാം, അർമേനിയ, ബെലാറസ്, വെനസ്വേല എന്നീ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നതിനാണ് സൗദി പൗരന്മാർക്ക് വിലക്കേർപ്പെടുത്തിയിട്ടുള്ളത്.
സൗദിയിൽ ഇതുവരെ മങ്കി പോക്സ് കേസുകളൊന്നും സ്ഥിരീകരിച്ചിട്ടില്ലെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു. കേസുകൾ നിരീക്ഷിക്കുന്നതിനും അവ കൈകാര്യം ചെയ്യുന്നതിനുമുള്ള എല്ലാ സംവിധാനങ്ങളും തയ്യാറാണെന്നും മന്ത്രാലയം വിശദീകരിച്ചു.