അമേരിക്കയില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം രണ്ടു ലക്ഷം കടന്നു . രാജ്യത്ത് 200,197 പേര്‍ക്ക് കോവിഡ് ബാധിച്ച് ജീവന് നഷ്ടപ്പെട്ടന്നാണ് കണക്ക്.ഇതുവരെ, 67,88,147 പേര്‍ക്കാണ് കോവിഡ് ബാധിച്ചത്. 4,068,086 പേര് രോഗമുക്തി നേടുകയും ചെയ്തു. ജോണ്‍സ് ഹോപ്കിന്‍സ് സര്‍വകലാശാല വേള്‍ഡോ മീറ്റര്‍ എന്നിവയുടെ കണക്കുകള്‍ പ്രകാരമാണിത്.
കലിഫോര്‍ണിയ, ടെക്സസ്, ഫ്ളോറിഡ, ന്യൂയോര്‍ക്ക്, ജോര്‍ജിയ, ഇല്ലിനോയിസ്, അരിസോണ, ന്യൂജഴ്സി, നോര്‍ത്ത് കരോലിന, ടെന്നിസി എന്നീ 10 സംസ്ഥാനങ്ങളിലാണ് കോവിഡ് പിടിമുറുക്കിയിട്ടുള്ളത്.