കര്‍ഷകര്‍ക്കായി പോരാടിയ എട്ട് എം.പിമാരെ രാജ്യസഭയില്‍ സസ്‌പെന്‍റ് ചെയ്തത് ഏകാധിപത്യ ഭരണകൂടത്തിന്റെ മാനസികാവസ്ഥ തുറന്നുകാണിക്കുന്നതെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമതാബാനര്‍ജി.
എം.പിമാരുടെ സസ്പെന്‍ഷന്‍ അസാധാരണവും ഏകാധിപത്യ ഭരണകൂടത്തിന്റെ മാനസികാവസ്ഥ തുറന്നുകാണിക്കുന്നതുമാണ്’ മമത ട്വീറ്റ് ചെയ്തു.
ഈ ഏകാധിപത്യ ഭരണകൂടം ജനാധിപത്യ മര്യാദകളെയും നിയമങ്ങളെയും ബഹുമാനിക്കുന്നില്ല. എന്നാല്‍ ഞങ്ങള്‍ കുനിയാന്‍ തയ്യാറല്ല, ഈ ഫാസിസ്റ്റ് ഭരണകൂടത്തിനെതിരെ പാര്‍ലമെന്റിലും തെരുവിലും പോരാടും’ അവര്‍ കുറിച്ചു.