പാലാരിവട്ടം പാലം പൊളിച്ചു പണിയുന്നതിന് സുപ്രീം കോടതിയുടെ അംഗീകാരം. സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം പരിഗണിച്ചാണ് സുപ്രീം കോടതി തീരുമാനമെടുത്തത്. ഇക്കാര്യത്തില്‍ സര്‍ക്കാരിന് ഉചിതമായ തീരുമാനമെടുക്കാം. ജസ്റ്റിസ് റോഹിംഗ്ടണ്‍ നരിമാന്റെ അധ്യക്ഷതയിലുള്ള ബഞ്ചാണ് വിധി പുറപ്പെടുവിച്ചത്.
പാലം പൊളിക്കുന്നതിന് മുമ്ബ് ഭാരപരിശോധന നടത്തണമെന്ന ഹൈക്കോടതി ഉത്തരവ് ചോദ്യം ചെയ്ത് സര്‍ക്കാര്‍ നല്‍കിയ അപ്പീലിലാണ് വിധി. ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി റദ്ദാക്കുകയും ചെയ്തു. ജനങ്ങളുടെ സുരക്ഷ കണക്കിലെടുത്ത് സര്‍ക്കാരിന് പുതിയ പാലം പണിയാനുള്ള നടപടികളിലേക്ക് എത്രയും വേഗം കടക്കാമെന്നും കോടതി വ്യക്തമാക്കി
ഹൈക്കോടതിക്ക് ഇത്തരമൊരു വിധി പുറപ്പെടുവിക്കുന്നതിന് സാങ്കേതികമായ തടസ്സങ്ങളുണ്ടെന്ന് അറ്റോര്‍ണി ജനറല്‍ ചൂണ്ടിക്കാട്ടി.