തിരുവന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്നും രണ്ട് പേരെ ദേശീയ അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തു. ഉത്തര്‍പ്രദേശ് സ്വദേശി ഗുല്‍ നവാസ്, കണ്ണൂര്‍ സ്വദേശി ഷുഹൈബ് എന്നിവരാണ് പിടിയിലായത്. സൗദിയില്‍ നിന്ന് തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിയപ്പോഴായിരുന്നു അറസ്റ്റ്. ഇവര്‍ക്കെതിരെ നേരത്തെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ബെംഗളൂരു സ്ഫോടന കേസുമായി ബന്ധപ്പെട്ടാണ് അറസ്റ്റ് എന്നാണ് വിവരം.