‘ധുരന്ധർ: ദ റിവഞ്ച്’ പ്രിവ്യൂ ഷോകൾക്ക് ഗംഭീര വരവേൽപ്പ്

0
15

ആദിധ്യ ധർ ഒരുക്കിയ രൺവീർ സിംഗ് ചിത്രം ‘ധുരന്ധർ: ദ റിവഞ്ച്’ പ്രിവ്യൂ ഷോകൾക്ക് ഗംഭീര വരവേൽപ്പ്. രാജ്യത്താകമാനം 4.7 ലക്ഷം പ്രീമിയർ ഷോ ടിക്കറ്റുകളാണ് അഡ്വാൻസ് ബുക്കിങ് വഴി ഇതിനോടകം വിറ്റുപോയത്. വടക്കേ അമേരിക്ക ഉൾപ്പെടെയുള്ള വിദേശ രാജ്യങ്ങളിലും ചിത്രം മികച്ച മുന്നേറ്റമാണ് നടത്തുന്നത്. റെഗുലർ ഷോകളുടെ ബുക്കിങ് പൂർണമായും ആരംഭിക്കുന്നതിന് മുമ്പ് തന്നെ ‘ധുരന്ധർ 2’ ലോകമെമ്പാടുമായി 60 കോടി രൂപ അഡ്വാൻസ് ബുക്കിങ്ങിലൂടെ സ്വന്തമാക്കി കഴിഞ്ഞിരിക്കുന്നു.

പ്രിവ്യൂ ഷോ ബുക്കിങ്ങിലൂടെ മാത്രം ഇന്ത്യയിൽ നിന്ന് 24.4 കോടി രൂപയാണ് ചിത്രം നേടിയത്. കഴിഞ്ഞ വർഷം പവൻ കല്യാണിന്റെ ‘ഒജി’ സ്ഥാപിച്ച റെക്കോർഡ് ഇതോടെ ‘ധുരന്ധർ 2’ മറികടന്നു. വരും ദിവസങ്ങളിൽ റെഗുലർ ഷോകൾ കൂടി ആരംഭിക്കുന്നതോടെ അഡ്വാൻസ് ബുക്കിങ് തുക 100 കോടി രൂപ കടക്കുമെന്നാണ് ട്രേഡ് അനലിസ്റ്റുകൾ വിലയിരുത്തുന്നത്.മാർച്ച് 19നാണ് ‘ധുരന്ധർ: ദ റിവഞ്ച്’ ആഗോള റിലീസായി തിയേറ്ററുകളിൽ എത്തുന്നത്.

അടുത്തിടെ പുറത്തിറങ്ങിയ ചിത്രത്തിന്റെ ട്രെയ്‌ലർ 45ൽ അധികം രാജ്യങ്ങളിലായി യൂട്യൂബിൽ ട്രെൻഡിങ്ങിലാണ്. ജിയോ സ്റ്റുഡിയോസ് ആണ് ‘ധുരന്ധർ 2’ അവതരിപ്പിക്കുന്നത്. ബി62 സ്റ്റുഡിയോസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ ജ്യോതി ദേശ്പാണ്ഡെ, ലോകേഷ് ധർ, ആദിത്യ ധർ എന്നിവർ ചേർന്നാണ് നിർമാണം.

ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം, കന്നഡ എന്നീ അഞ്ച് ഭാഷകളിലാണ് സിനിമ റിലീസ് ചെയ്യുന്നത്.ഇന്ത്യൻ ചാരസംഘടനയായ റോയുടെ പാകിസ്ഥാനിലെ രഹസ്യ ഓപ്പറേഷനുകളെ ആസ്പദമാക്കിയാണ് ‘ധുരന്ധർ’ ഫ്രാഞ്ചൈസ് ഒരുക്കിയിരിക്കുന്നത്. രൺവീർ സിംഗിനെ കൂടാതെ അക്ഷയ് ഖന്ന, ആർ. മാധവൻ, സഞ്ജയ് ദത്ത്, അർജുൻ രാംപാൽ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു. സാറാ അർജുൻ ആണ് ചിത്രത്തിലെ നായിക.

LEAVE A REPLY

Please enter your comment!
Please enter your name here