ട്രെയിന്‍ യാത്രയ്ക്കിടെ ഹൃദയാഘാതം; കേരള കോൺഗ്രസ് നേതാവ് അഡ്വ പ്രിൻസ് ലൂക്കോസ് അന്തരിച്ചു

0
64

കോട്ടയം: കേരള കോൺഗ്രസ് ജോസഫ് വിഭാഗം നേതാവ് പ്രിൻസ് ലൂക്കോസ് അന്തരിച്ചു.53 വയസായിരുന്നു. വേളാങ്കണ്ണിയിൽ നിന്നും കോട്ടയത്തേയ്ക്കുള്ള യാത്രയ്ക്കിടെ ഹൃദയാഘാതത്തെ തുടർന്ന് വെളുപ്പിനായായിരുന്നു അന്ത്യം. മൃതദേഹം ഇന്ന് രാവിലെ ഒൻപതരയോടെ കോട്ടയം തെള്ളകത്തെ കാരിത്താസ് ആശുപത്രിയിൽ എത്തിച്ചു.

കോട്ടയം ബാറിലെ അഭിഭാഷകൻ കൂടിയായിരുന്നു ഇദ്ദേഹം. കേരള കോൺഗ്രസ് നേതാവായിരുന്ന ഒവി ലൂക്കോസിൻ്റെ മകനാണ്. കേരള കോൺഗ്രസ് ജോസഫ് വിഭാഗം ഉന്നതാധികാരസമിതി അംഗമാണ്.

കേരള വിദ്യാർഥി കോൺഗ്രസ് (എം) സംസ്ഥാന പ്രസിഡൻ്റ്, കേരള യൂത്ത് ഫ്രണ്ട് (എം) സംസ്ഥാന പ്രസിഡൻ്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. 2021 ൽ മന്ത്രി വിഎൻ വാസവന് എതിരെ ഏറ്റുമാനൂർ നിയോജക മണ്ഡലത്തിൽ സ്ഥാനാർഥിയായി മത്സരിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here