ദുബായിൽ കുടുങ്ങി കിടക്കുന്നവർക്ക് സൗജന്യ താമസമൊരുക്കി സോനു സൂദ്

0
9

പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്ന് ദുബായിൽ കുടുങ്ങി കിടക്കുന്നവർക്ക് സഹായഹസ്തവുമായി നടൻ സോനു സൂദ്. ദുബായിൽ കുടുങ്ങി കിടക്കുന്നവർക്ക് സൗജന്യമായി താമസിക്കാൻ സ്ഥലമൊരുക്കുമെന്ന് സോനു സൂദ് അറിയിച്ചു. “യുദ്ധം പല യാത്രക്കാരേയും ദുബായില്‍ കുടുക്കിയിട്ടുണ്ട്. നിങ്ങള്‍ക്കോ നിങ്ങളുടെ പരിചയത്തിലുള്ള ആര്‍ക്കെങ്കിലുമോ താമസിക്കാന്‍ സ്ഥലമില്ലെങ്കില്‍ സൗജന്യമായി അവര്‍ക്ക് ഞങ്ങള്‍ ഇടം ഒരുക്കും.

നിങ്ങള്‍ ഏത് രാജ്യക്കാരനുമാവട്ടെ, ഒരു വ്യവസ്ഥകളുമില്ല, മനുഷ്യത്വം മാത്രം. സഹായം ആവശ്യമുണ്ടെങ്കില്‍ ഇന്‍സ്റ്റഗ്രാമില്‍ മെസേജ് അയക്കൂ.”- സമൂഹമാധ്യമത്തില്‍ കുറിച്ച് പോസ്റ്റില്‍ സോനു സൂദ് പറഞ്ഞു. “നിലവിലുള്ള പ്രതിസന്ധി കാരണം ദുബായിൽ കുടുങ്ങിക്കിടക്കുന്ന ആർക്കും, താമസിക്കാൻ ഒരു സ്ഥലം ഉണ്ടെന്ന് ഞങ്ങൾ നിങ്ങളോട് പറയാൻ ആഗ്രഹിക്കുന്നു. നിങ്ങൾക്ക് സൗജന്യ താമസ സൗകര്യം ഉറപ്പാക്കും”.- സോനു വിഡിയോയിൽ പറഞ്ഞു.

പോസ്റ്റിന് പിന്നാലെ സോനു സൂദിന് കയ്യടിക്കുകയാണ് സോഷ്യല്‍ മീഡിയ. ‘സിനിമയില്‍ വില്ലനാവുന്ന മനുഷ്യന്‍ ജീവിതത്തില്‍ ഹീറോയാകുന്നു’വെന്നാണ് ഒരു കമന്‍റ്. ‘പ്രധാനമന്ത്രിയേക്കാള്‍ മികച്ച രീതിയില്‍ ഒരു നടന്‍ പ്രവര്‍ത്തിക്കുന്നു’ എന്ന് മറ്റൊരു കമന്‍റ്.

കടബാധ്യതയെത്തുടർന്ന് ജയിലിലായ ബോളിവുഡ് നടൻ രാജ്പാൽ യാദവിനെ സഹായിക്കാനും അടുത്തിടെ സോനു സൂദ് മുന്നിട്ടിറങ്ങിയിരുന്നു. രാജ്പാൽ യാദവിനെ വെറുമൊരു സഹപ്രവർത്തകനായല്ല, മറിച്ച് സിനിമയുടെ അവിഭാജ്യ ഘടകമായാണ് കാണേണ്ടതെന്ന് സോനു സൂദ് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here