മുംബൈ: രക്തദാനം മഹാദാനം എന്നാണല്ലോ പറയപ്പെടുന്നത്. മനുഷ്യ ജീവൻ രക്ഷിക്കുന്ന രക്തദാനം മതം, ജാതി, ലിംഗഭേദമന്യേ എല്ലാവരും നടത്തിവന്നിരുന്നു. എന്നാല്‍ ഇപ്പോള്‍ അതിനൊരു മാറ്റം കൊണ്ടുവന്നിരിക്കുകയാണ് നാഷണൽ എയ്‌ഡ്‌സ് കൺട്രോൾ ഓർഗനൈസേഷൻ.
രക്തദാനത്തിലൂടെ എച്ച്ഐവി ബാധിതരുടെ എണ്ണം കൂടിയ സാഹചര്യത്തിലാണ് ഇങ്ങനെയൊരു മാര്‍ഗനിര്‍ദേശം മുന്നോട്ട് വച്ചത്. ഇതിൻ്റെ അടിസ്ഥാനത്തില്‍ എല്‍ജിബിടിക്യൂഐയില്‍ ഉള്‍പ്പെട്ടവര്‍ക്ക് രക്തം ദാനം ചെയ്യാൻ കഴിയില്ലെന്ന് നാഷണൽ എയ്‌ഡ് കൺട്രോൾ ഓർഗനൈസേഷൻ വ്യക്തമാക്കി. ഇതോടെ പിന്തുണച്ചും എതിര്‍ത്തും നിരവധി ആളുകള്‍ രംഗത്തെത്തി.
എല്‍ജിബിടിക്യൂഐ കമ്മ്യൂണിറ്റിയില്‍ ഉള്‍പ്പെട്ടവര്‍ക്ക് എച്ച്ഐവി അണുബാധയ്ക്ക് ഉയര്‍ന്ന സാധ്യതയുണ്ടെന്ന സ്ഥിതിവിവരക്കണക്കുകള്‍ നാഷണൽ എയ്‌ഡ്‌സ് കൺട്രോൾ ഓർഗനൈസേഷൻ വ്യക്തമാക്കി. നാഷണൽ എയ്‌ഡ്‌സ് കൺട്രോൾ ഓർഗനൈസേഷൻ്റെ അഭിപ്രായത്തിൽ സ്വവർഗാനുരാഗികൾ, ട്രാൻസ്‌ജെൻഡറുകൾ, ലൈംഗിക തൊഴിലാളികൾ, മയക്കുമരുന്ന് കുത്തിവയ്ക്കുന്ന ആളുകൾ എന്നിവരില്‍ കൂടുതലായി എച്ച്‌ഐവി അണുബാധയുള്ളവരായി കണ്ടെത്തിയിട്ടുണ്ട്.
മാര്‍ഗനിര്‍ദേശത്തെ പിന്തുണച്ച് എല്‍ജിബിടിക്യൂഐ കമ്മ്യൂണിറ്റി ആക്‌ടിവിസ്റ്റ്
ഓര്‍ഗനൈസേഷന്‍ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചതോടെ പിന്തുണ പ്രഖ്യാപിച്ച് എല്‍ജിബിടിക്യൂഐ കമ്മ്യൂണിറ്റി ആക്‌ടിവിസ്റ്റ് അശോക് റാവു രംഗത്തെത്തി. കമ്മ്യൂണിറ്റിയിലെ കൂടുതൽ ആളുകൾക്ക് എച്ച്ഐവി ബാധയുണ്ടെന്ന് എല്‍ജിബിടിക്യൂഐ പ്രവർത്തകനായ അശോക് റാവു വ്യക്തമാക്കി. കൂടാതെ സ്ഥിതിവിവരക്കണക്കുകള്‍ക്ക് അനുസൃതമായാണ് ആരോഗ്യ വകുപ്പ് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എല്‍ജിബിടിക്യൂഐ സമൂഹത്തിൽ നിന്നുള്ളവർക്കിടയിൽ എച്ച്ഐവി അണുബാധ കൂടുതലായി കാണപ്പെടുന്നുണ്ടെന്ന് സ്ഥിതിവിവരക്കണക്കുകളിൽ നിന്ന് വ്യക്തമാണെന്ന് അശോക് പറഞ്ഞു. പലപ്പോഴും എല്‍ജിബിടിക്യൂഐ സമൂഹത്തിൽ നിന്നുള്ള ആളുകൾ ദാനം ചെയ്യുന്ന രക്തം എച്ച്ഐവി ബാധിതരാണെന്ന് കണ്ടെത്തി ഉപേക്ഷിക്കേണ്ടതുണ്ട്. അതുകൊണ്ട് എല്‍ജിബിടിക്യൂഐ സമൂഹം ഈ വസ്‌തുത ഒരു സാമൂഹിക ഉത്തരവാദിത്തമായി അംഗീകരിക്കുകയും രക്തം ദാനം ചെയ്യാതിരിക്കുകയും ചെയ്യുന്നതാണ് നല്ലതെന്ന് അശോക് പറഞ്ഞു.
ദേശീയ എയ്‌ഡ്‌സ് നിയന്ത്രണ സംഘടനയുടെ നിർദ്ദേശത്തിൽ എല്‍ജിബിടിക്യൂഐ സമൂഹം വിഷമിക്കേണ്ട ആവശ്യമില്ലെന്നും അദ്ദേഹം അശോക് പറഞ്ഞു. എല്‍ജിബിടിക്യൂഐ കമ്മ്യൂണിറ്റിയിലെ പല അംഗങ്ങൾക്കും സാമൂഹിക ഉത്തരവാദിത്തത്തെക്കുറിച്ച് അവബോധമില്ലെന്നും അദ്ദേഹം പരാമർശിച്ചു. അടുത്തിടെ സത്താറയിൽ പ്രസവത്തിന് പിന്നാലെ ഒരു സ്ത്രീക്ക് അമിത രക്തസ്രാവം കാരണം അടിയന്തരമായി രക്തം ആവശ്യമായി വന്നു. തുടർന്ന് അവരുടെ സ്വവർഗാനുരാഗിയായ ബന്ധുവില്‍ നിന്ന് രക്തം സ്വീകരിച്ചു. എച്ച്ഐവി ബാധിത രക്തം പരിശോധിക്കാതെ സ്ത്രീക്ക് നൽകിയതിനാൽ സ്ത്രീക്കും എച്ച്ഐവി ബാധയുണ്ടായതായി അശോക് റാവു പറഞ്ഞു.
കൂടാതെ, മറ്റൊരു ഉദാഹരണവും അദ്ദേഹം ചൂണ്ടിക്കാട്ടി. മുംബൈയിലെ ഒരാൾ താൻ സ്വവർഗാനുരാഗിയാണെന്ന് മറച്ചുവച്ചതായി അശോക് പറഞ്ഞു. അസുഖ സമയത്ത് അമ്മയ്ക്ക് പെട്ടെന്ന് രക്തം ആവശ്യമായി വന്നപ്പോൾ, അദ്ദേഹം രക്തം ദാനം ചെയ്‌തു. എന്നാല്‍ ഡോക്‌ടര്‍ രക്തം പരിശോധിച്ചതിനാല്‍ എച്ച്ഐവി ബാധിതനാണെന്ന് കണ്ടെത്തി. അതിനാൽ അമ്മയ്ക്ക് രക്തം നൽകിയില്ല. ഇതോടെ അമ്മ എച്ച്ഐവി ബാധിതയാകാതെ രക്ഷപ്പെട്ടെന്നും അദ്ദേഹം
പറഞ്ഞു.
ഇങ്ങനൊരു ചോദ്യം ആര്‍ടിഐ പ്രവര്‍ത്തകന്‍ ആരോഗ്യ വകുപ്പിനോട് ചോദിച്ചിരുന്നു. ഈ ചോദ്യത്തിന് മറുപടിയായി, നാഷണൽ എയ്‌ഡ് കൺട്രോൾ ഓർഗനൈസേഷനെ പ്രതിനിധീകരിച്ച് ഡോ. മാനസ് റോയ് മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചത്.
എച്ച്ഐവി അണുബാധ സ്ഥിതിവിവരക്കണക്കുകൾ പ്രകാരമാണ് തീരുമാനമെന്ന് അദ്ദേഹം വ്യക്തമാക്കി. കൂടാതെ എൽജിബിടിക്യുഎഐ സമൂഹത്തിൽ നിന്നുള്ള ആളുകൾ എച്ച്ഐവി അണുബാധയുടെ ഉയർന്ന സാധ്യതയുള്ളവരാണെന്നും അതിനാൽ അത്തരം ആളുകൾക്ക് രക്തം ദാനം ചെയ്യാൻ കഴിയില്ലെന്നും മാനസ് വ്യക്തമാക്കി. രക്തം സ്വീകരിക്കുന്ന വ്യക്തിയുടെ ആരോഗ്യത്തിന് അപകടമുണ്ടാകരുതെന്നും എൽജിബിടിക്യുഎഐ സമൂഹത്തിൽ നിന്നുള്ള ഒരാൾ ദാനം ചെയ്യുന്ന രക്തം എച്ച്ഐവി ബാധിതനാണെങ്കിൽ രക്തം പാഴാകുമെന്നും നാഷണൽ എയ്‌ഡ്‌സ് കൺട്രോൾ ഓർഗനൈസേഷൻ്റെ മാർഗ നിർദ്ദേശങ്ങളില്‍ പറയുന്നു.
എൽജിബിടിക്യുഎഐ സമൂഹത്തിൽ നിന്നുള്ള ഒരാളുടെ സ്വകാര്യ ജീവിതത്തെക്കുറിച്ച് അഭിപ്രായം പറയാനല്ല, മറിച്ച് ഭാവിയിലെ അണുബാധകൾ തടയാനുള്ള ശ്രമമാണെന്നാണ് ഓര്‍ഗനൈസേഷന്‍ വ്യക്തമാക്കി. രക്തം ദാനം ചെയ്യുമ്പോൾ, രക്തദാതാവിനോട് “നിങ്ങൾ എൽജിബിടിക്യുഎഐ സമൂഹത്തിൽ നിന്നാണോ?” എന്ന ചോദ്യം ചോദിക്കുന്നു.
യുഎന്‍ എയ്‌ഡ്‌സ് ഡാറ്റ വിലയിരുത്തല്‍
യുഎൻ എയ്‌ഡ്‌സ് ഡാറ്റ അനുസരിച്ച് ഇന്ത്യയിലെ എൽജിബിടിക്യുഎഐ കമ്മ്യൂണിറ്റിയില്‍ എച്ച്ഐവി വ്യാപനം മറ്റുള്ളവരെ അപേക്ഷിച്ച് വളരെ കൂടുതലാണ്. പുരുഷന്മാരുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന സ്വവർഗാനുരാഗികളായ പുരുഷന്മാരിലും (എംഎസ്എം) മറ്റ് പുരുഷന്മാരിലും എച്ച്ഐവി അണുബാധയുടെ വ്യാപനം 2.7% ആണ്. ട്രാൻസ്‌ജെൻഡര്‍മാരില്‍ ഇത് 3.1% ആണ്. സാധാരണ മുതിർന്നവരിൽ ഈ നിരക്ക് ഏകദേശം 0.2% ആണ്.
അതേസമയം എല്‍ജിബിടിക്യൂഐ കമ്മ്യൂണിറ്റിയില്‍ മുന്നോട്ട് വരാനോ പരിശോധനയ്ക്ക് വിധേയരാകാനോ മടിക്കുന്ന നിരവധി ആളുകളുണ്ട്. തത്‌ഫലമായി രക്തദാനത്തിലൂടെ എച്ച്ഐവി പടരുന്നത് തടയാനാണ് രക്തം ദാനം ചെയ്യുമ്പോൾ രക്തദാതാവിനോട് “നിങ്ങൾ എല്‍ജിബിടിക്യൂഐ സമൂഹത്തിൽ നിന്നാണോ?” എന്ന് ചോദിക്കുന്നത്. ഇത്തരം സംഭവങ്ങളുടെ അടിസ്ഥാനത്തില്‍ നാഷണൽ എയ്‌ഡ്‌സ് നിയന്ത്രണ സംഘടന സ്വീകരിച്ച നിലപാട് ശരിയാണെന്ന് അശോക് പറഞ്ഞു.
എന്നാല്‍ പല സാഹചര്യങ്ങളിലും രക്തദാനം നടത്തുന്ന ക്യാമ്പുകളില്‍ നിങ്ങള്‍ എല്‍ജിബിടിക്യൂഐയില്‍ ഉള്‍പ്പെട്ടയാളാണോ എന്ന ചോദ്യം ചോദിക്കാറില്ലെന്ന് പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ഡോക്‌ടര്‍ പറഞ്ഞു. രാഷ്ട്രീയ നേതാക്കൾ ആതിഥേയത്വം വഹിക്കുന്ന രക്തദാന ക്യാമ്പുകളിലാണ് ഇത് കൂടുതലായും നടക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.









