കണ്ണൂർ സർവകലാശാല പരീക്ഷകൾ ഉടൻ നടത്തും

0
79

കോവിഡ് പശ്ചാത്തലത്തില്‍ മാറ്റിവച്ചതുള്‍പ്പെടെ അവശേഷിക്കുന്ന മുഴുവന്‍ ബിരുദതല പരീക്ഷകളും നടത്താന്‍ കണ്ണൂര്‍ സര്‍വകലാശാല തീരുമാനിച്ചു. നാലാം സെമസ്റ്റര്‍ റെഗുലര്‍/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ്(മാര്‍ച്ച്‌ 2020) പരീക്ഷകള്‍ ഈ മാസം 29ന് തുടങ്ങും. വിശദമായ ടൈം ടേബിള്‍ പിന്നീട് പ്രസിദ്ധീകരിക്കും.

 

കോവിഡ് പശ്ചാത്തലത്തില്‍ പരീക്ഷ സുഗമമായി നടത്താന്‍ സര്‍വകലാശാലാ തലത്തിലും കോളേജ് തലത്തിലും എക്സാമിനേഷന്‍ കോ ഓഡിനേഷന്‍ കമ്മിറ്റി രൂപീകരിക്കും. കോളേജുകളില്‍ പരീക്ഷ നടത്താനാവശ്യമായ ക്രമീകരണങ്ങള്‍ ഒരുക്കുന്നതിന് ഈ കമ്മിറ്റി മേല്‍നോട്ടംവഹിക്കും. പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് സര്‍വകലാശാല തലത്തില്‍ പരീക്ഷാ മോണിറ്റിങ് കമ്മിറ്റിയും വിദ്യാര്‍ഥി പ്രതിനിധികളും യൂണിവേഴ്സിറ്റി യൂണിയന്‍ പ്രതിനിധികളും അടങ്ങുന്ന കോ ഓഡിനേഷന്‍ കമ്മിറ്റി പ്രവര്‍ത്തിക്കും വൈസ് ചാന്‍സലര്‍ പ്രൊഫ. ഗോപിനാഥ് രവീന്ദ്രന്‍, പരീക്ഷാ കണ്‍ട്രോളര്‍ ഡോ. പി ജെ വിന്‍സന്റ്, സിന്‍ഡിക്കറ്റ് അംഗങ്ങള്‍ എന്നിവര്‍ വെള്ളിയാഴ്ച വിദ്യാര്‍ഥി പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയിലാണ് പരീക്ഷ നടത്താന്‍ ധാരണയായത്. നാലാം സെമസ്റ്റര്‍ പരീക്ഷ പൂര്‍ത്തിയായശേഷം വിദൂര വിദ്യാഭ്യാസ വിഭാഗം പരീക്ഷകള്‍ നടത്തുന്നതിനുള്ള മുന്നൊരുക്കങ്ങള്‍ സ്വീകരിക്കാനും മോണിറ്ററിങ് കമ്മിറ്റി തീരുമാനിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here