കോവിഡ് : ലോകത്തെ മൂന്നിലൊന്നു ഭാഗം രോഗികളും ഇന്ത്യയിൽ നിന്ന്

0
90

ന്യൂഡല്‍ഹി

ലോകത്ത് ദിവസേന കോവിഡ് ബാധിക്കുന്നവരില്‍ മൂന്നിലൊന്നും ഇന്ത്യയില്‍. മരിക്കുന്നവരില്‍ അഞ്ചിലൊന്നും ഇന്ത്യയിലാണ്. വ്യാഴാഴ്ച ലോകത്താകെ 3,08,206 പേര്‍ രോഗബാധിതരായി. 5568 പേര്‍ മരിച്ചു. ഇന്ത്യയില്‍ 24 മണിക്കൂറില്‍ 96,424 പുതിയ രോഗികള്‍, 1175 മരണം. യുഎസില്‍ വ്യാഴാഴ്ച 46,295 കേസും 879 മരണവുമാണ് സ്ഥിരീകരിച്ചത്. കേസുകളില്‍ മൂന്നാമതുള്ള ബ്രസീലില്‍ 35,757 രോഗികള്‍, 857മരണം.

 

രാജ്യത്ത് ആകെ രോഗികളുടെ എണ്ണം 43 ലക്ഷം കടന്നു. ആകെ മരണം 85,000ല്‍ ഏറെ. ആന്ധ്രയില്‍ രോ​ഗികള്‍ ആറുലക്ഷം കടന്നു. കര്‍ണാടകത്തില്‍ അഞ്ചുലക്ഷത്തിലേറെ. 24 മണിക്കൂറില് 87,472 രോഗമുക്തര്. ആകെ രോഗമുക്തര്‍ 41.12 ലക്ഷം. മരണനിരക്ക് 1.62 ശതമാനം.10.18 ലക്ഷം പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ചികിത്സയിലുള്ളവരില്‍ 60 ശതമാനവും മഹാരാഷ്ട്ര, ആന്ധ്ര, തമിഴ്നാട്, കര്‍ണാടകം, യുപി എന്നീ സംസ്ഥാനങ്ങളിലാണ്.24 മണിക്കൂറില്‍ 10.07 ലക്ഷം പരിശോധനകള്‍ നടത്തിയതായി ഐസിഎംആര്‍ അറിയിച്ചു. ആകെ പരിശോധന 6.15 കോടിയിലേറെയായി.

 

മഹാരാഷ്ട്രയില്‍ 434 പൊലീസുകാര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. നാല് പൊലീസുകാര്‍കൂടി മരിച്ചു. ആകെ 20,801 പൊലീസുകാര്‍ ഇതുവരെ രോഗബാധിതരായി. 212 പൊലീസുകാര്‍ കോവിഡ് ബാധിച്ച്‌ മരിച്ചു. ഡല്‍ഹിയില്‍ ഒക്ടോബര്‍ അഞ്ചുവരെ സ്കൂളുകള്‍ തുറക്കില്ല. ക്ലാസുകള്‍ ഓണ്‍ലൈനില്‍ തുടരും

LEAVE A REPLY

Please enter your comment!
Please enter your name here