സംസ്ഥാനത്ത് 19 വാർഡുകളിൽ ഉപതെരഞ്ഞെടുപ്പ് മെയ് 30ന്

0
69

തിരുവനന്തപുരം: സംസ്ഥാനത്ത് 9 ജില്ലകളിലായി 19 തദ്ദേശ വാർഡുകളിലെ ഉപതെരഞ്ഞെടുപ്പ് ഈ മാസം 30ന് നടക്കും. 11വരെ നാമനിർദേശപത്രിക സമർപ്പിക്കാം. 12 നാണ് സൂക്ഷ്‌മ‌‌പരിശോധന. 15 വരെ പത്രിക പിൻവലിക്കാം. വോട്ടെണ്ണൽ 31ന് നടക്കുമെന്നും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ എ ഷാജഹാൻ അറിയിച്ചു. ഉപതെരഞ്ഞെടുപ്പു പ്രഖ്യാപിച്ചതിനെ തുടർന്ന് മാതൃകാ പെരുമാറ്റച്ചട്ടം നിലവിൽ വന്നു.

കോർപറേഷൻ, നഗരസഭ എന്നിവയിൽ അതത് വാർഡുകളിൽ മാത്രമാണ് പെരുമാറ്റച്ചട്ടം. പഞ്ചായത്തുകളിൽ എല്ലാ വാർഡുകളിലും ബാധകമാണ്.തിരുവനന്തപുരം, കണ്ണൂർ കോർപ്പറേഷനുകളിലെ ഓരോ വാർഡിലും 2 നഗരസഭാ വാർഡുകളിലും 15 പഞ്ചായത്ത് വാർഡുകളിലുമാണ് ഉപതെരഞ്ഞെടുപ്പ്. വോട്ടെടുപ്പിനായി 38 പോളിങ്‌ ബൂത്തുകൾ സജ്ജമാക്കും. അന്തിമ വോട്ടർപട്ടിക ചൊവ്വാഴ്‌ച പ്രസിദ്ധീകരിച്ചിരുന്നു. www.lsgelection.kerala.gov.in സൈറ്റിലും തദ്ദേശ സ്ഥാപനങ്ങളിലും പട്ടിക ലഭ്യമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here