സെനഗൽ വംശജനായ ഇറ്റാലിയൻ ടിക് ടോക്ക് താരമാണ് ഖാബി ലേം (Khaby Lame). സങ്കീർണ്ണമായ ലൈഫ് ഹാക്കുകളെ നിശബ്ദമായിലളിതമായി പരിഹരിക്കുന്ന വീഡിയോകളിലൂടെ അദ്ദേഹം ലോകമെമ്പാടും പ്രശസ്തി നേടി. ഏറ്റവും കൂടുതൽ ഫോളോവേഴ്‌സുള്ള ടിക് ടോക്കർമാരിൽ ഒരാളായ അദ്ദേഹം, 975 മില്യൺ ഡോളറിൻ്റെ AI കരാറിലൂടെ സ്വന്തം ഡിജിറ്റൽ പ്രതിരൂപം നിർമ്മിക്കാൻ ഒരുങ്ങുന്നു . ഖാബി ലേം തന്റെ വ്യക്തിമുദ്ര, രൂപഭാവങ്ങൾ, പെരുമാറ്റരീതികൾ എന്നിവ ഉപയോഗിച്ച് ഒരു നിർമിതബുദ്ധി (എഐI) ഉപയോഗിച്ചുള്ള ഡിജിറ്റൽ പ്രതിരൂപം നിർമ്മിക്കാൻ 975 മില്യൺ ഡോളറിൻ്റെ (ഒരു ബില്യൺ) ഓഹരി ഇടപാടിൽ റിച്ച് സ്പാർക്കിൾ ഹോൾഡിങ്സ് എന്ന കമ്പനിയുമായി കരാറിലെത്തി.
സോഷ്യല്‍ മീഡിയ (Social Media) പ്ലാറ്റ്‌ഫോമായ ടിക് ടോക്കില്‍ ഫോളോവേഴ്‌സിന്റെ എണ്ണത്തില്‍ ഒന്നാമനായി. നിശബ്ദ കോമഡി സ്‌കിറ്റുകളിലൂടെ ശ്രദ്ധേയമായ ഖാബി ലാമിന് 142.7 മില്യണ്‍ ഫോളോവേഴ്‌സാണ് ടിക് ടോക്കിലുള്ള ത് (Tik Tok). മുമ്പ് ഫോളോവേഴ്‌സിന്റെ എണ്ണത്തില്‍ ഒന്നാമതുണ്ടായിരുന്ന അമേരിക്കന്‍ ടിക്ടോക്ക് താരം ചാര്‍ലി ഡി അമേലിയോയെ മറികടന്നാണ് സെനഗലില്‍ ജനിച്ച 22-കാരനായ ഖാബി ലാം ഈ നേട്ടം സ്വന്തമാക്കിയത്. ഡി അമേ ലിയോയ്ക്ക് 142.3 മില്യണ്‍ ഫോളോവേഴ്‌സാണുള്ളത്. ഇറ്റലിയില്‍ താമസമാക്കിയ ലാം, ടിക് ടോക്കിന്റെ ഡ്യുയറ്റ്, സ്റ്റിച്ചിംഗ് ഫീച്ചറുകള്‍ ഉപയോഗിച്ചാണ്. തുടക്കത്തില്‍ പ്രശസ്തി നേടിയത്. മില്യണുകളോളം വ്യൂവേഴ്‌സും ലൈക്കുകളും നേടിയ അദ്ദേഹം ഇപ്പോള്‍ നിശബ്ദ കോമഡി സ്‌കിറ്റുകളാണ് പോസ്റ്റ് ചെയ്യുന്നത്.
യഥാർത്ഥ പേര്: ഖബാനെ ലേം (Khabane Lame).
- പ്രശസ്തി: ടിക് ടോക്കിലും ഇൻസ്റ്റാഗ്രാമിലും സങ്കീർണ്ണമായ കാര്യങ്ങളെ ലളിതമായി അവതരിപ്പിക്കുന്നതിലൂടെ വൈറലായി.
- അംഗീകാരം: UNICEF ഗുഡ്‌വിൽ അംബാസഡറായി പ്രവർത്തിക്കുന്നു .
- സവിശേഷത: സംസാരിക്കാതെ തന്നെ കൈചൂണ്ടിയുള്ള ആംഗ്യങ്ങളിലൂടെ (hand gesture) ആശയവിനിമയം നടത്തുന്നു.








