പാക്കിസ്ഥാനിലെ സർഗോദ ഗാരിസണിന് സമീപമുള്ള ഒരു പ്രധാന ആണവ പരീക്ഷണ, ആയുധ സംഭരണ കേന്ദ്രമാണ് കിരാന കുന്നുകൾ (Kirana Hills). 1983-1990 കാലഘട്ടത്തിൽ ആണവ പദ്ധതികൾക്കായി ഉപയോഗിച്ച ഇവിടെ ഭൂഗർഭ തുരങ്കങ്ങളും, മിസൈൽ കൈകാര്യം ചെയ്യാനുള്ള സൗകര്യങ്ങളും, 10-ലധികം ഭൂഗർഭ പ്രവേശന കവാടങ്ങളും ഉള്ളതായി ഉപഗ്രഹ ചിത്രങ്ങൾ സൂചിപ്പിക്കുന്നു.
കിരാനാ കുന്നുകൾ പാകിസ്ഥാൻ സൈന്യത്തിൻ്റെ തന്ത്രപ്രധാന മേഖലകളിലൊന്നാണ്. 1970-കളിലാണ് പാക് സൈന്യം കിരാന ഹിൽ പ്രതിരോധ വകുപ്പിലേക്ക് കൂട്ടിച്ചേർക്കുന്നത്. പാക് വ്യോമസേനയുടെ റഡാർ അടക്കം സുപ്രധാന സൈനീക ടെസ്റ്റിംഗ് സംവിധാനങ്ങളാണ് കിരാന ഹിൽസിലുള്ളതെന്നാണ് പാകിസ്ഥാൻ് ലോകത്തിനോട് ഇത്രകാലവും പറഞ്ഞിരുന്ന ഔദ്യോഗിക വിവരം. എന്നാൽ പാകിസ്ഥാൻ്റെ ആണവായുധങ്ങളാണ് കിരാന ഹിൽസിലെ വിവിധ രഹസ്യ ടണലുകളിലായി ഒളിപ്പിച്ചിരിക്കുന്നതെന്നാണ് ചില റിപ്പോർട്ടുകൾ.
പാകിസ്ഥാൻ്റെ പഞ്ചാബ് പ്രവിശ്യയിലെ സർഗോഡ ജില്ലയിലാണ് കിരാന ഹിൽസ് സ്ഥിതി ചെയ്യുന്നത്. സർഗോഡ വ്യോമതാവളത്തിൽ നിന്ന് റോഡ് മാർഗം വെറും 20 കിലോമീറ്ററും കുഷാബ് ആണവ നിലയത്തിൽ നിന്ന് 75 കിലോമീറ്ററും അകലെയാണ് കിരാന കുന്നുകൾ സ്ഥിതി ചെയ്യുന്നത്
- പ്രത്യേകത:പാകിസ്ഥാന്റെ ആണവ പോർമുനകൾ സൂക്ഷിക്കുന്ന സുരക്ഷിത കേന്ദ്രങ്ങളിലൊന്നായാണ് ഇത് കരുതപ്പെടുന്നത്.
- സ്ഥാനം:പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിൽ, സർഗോദയ്ക്ക് അടുത്താണ് ഈ കുന്നുകൾ സ്ഥിതി ചെയ്യുന്നത്.
- ഘടന:കുന്നിൻചെരുവുകളിൽ നിർമ്മിച്ച ഭൂഗർഭ സംഭരണികളും, TEL (Transporter Erector Launcher) ഗാരേജുകളും ഇവിടെയുണ്ട്.
- സുരക്ഷ:വലിയ തോതിലുള്ള ആയുധ ശേഖരം സൂക്ഷിക്കാൻ പാകത്തിലാണ് ഈ പ്രദേശം സജ്ജീകരിച്ചിരിക്കുന്നത്.
ഈ കുന്നുകൾക്ക് സമീപം ഒരു പള്ളി സ്ഥിതിചെയ്യുന്നുണ്ട്.
പാക്കിസ്ഥാന്റെ ഖുഷാബ് (Khushab) നൂക്ലിയാര്‍ കോംപ്ലക്‌സില്‍ നിന്നും 75 കിലോമീറ്റര്‍ ദൂരത്തില്‍ സ്ഥിതി ചെയ്യുന്ന മലനിരകളാണ് കിരാന കുന്നുകള്‍. ബ്ലാക്ക് മൗണ്ടെയ്ന്‍സ് എന്ന പേരിലും അറിയപ്പെടാറുണ്ട്. പാക്കിസ… സ്ഥാന്‍ സൈന്യത്തിന്റെ നിയന്ത്രണത്തിലുള്ള ഇവിടെ പത്തോളം ഭൂഗര്‍ഭ ആണവ തുരങ്കങ്ങള്‍ ഉണ്ടെന്നാണ് കരുതുന്നത്. ജനവാസമില്ലാത്ത ഇവിടെയാണ് പാക്കിസ്ഥാന്‍ തങ്ങളുടെ ആണവായുധങ്ങള്‍ പരീക്ഷിക്കുന്നത്. 1983നും 1990നും ഇടയിൽ ഇവിടെ ഭൂഗര്‍ഭ അറകളിൽ നിരവധി ആണവ പരീക്ഷണങ്ങള്‍ നടന്നതായാണ് ഇന്റലിജന്‍സ് ഏജന്‍സി ഏജന്‍സികളുടെ കണ്ടെത്തൽ.







