ന്യൂ ഡല്‍ഹി: ഇന്ത്യയില്‍ വീണ്ടും കോവിഡ് 19നെതിരായ വാക്സിന്‍ പരീക്ഷണം നടത്താന്‍ അനുമതി നല്‍കി. പുണെ സിറം ഇന്‍സ്റ്റിറ്റ്യൂട്ടിന് ഡിസിജിഐ വി.ജി. സൊമാനിയാണ് അനുമതി നല്‍കിയത്. ഇതുമായി ബന്ധപ്പെട്ട് പുണെ സിറം ഇന്‍സ്റ്റിറ്റ്യൂട്ടിന്‍റെ പരീക്ഷണ പ്രോട്ടോകോള്‍ ഉടന്‍ തന്നെ ഹാജരാക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
മൂന്നാം ഘട്ട പരീക്ഷണത്തില്‍ വാക്സിന്‍ കുത്തിവെച്ച ഒരാള്‍ക്ക് അജ്ഞാത രോഗം പിടിപെട്ടിരുന്നു. ഇതേ തുടര്‍ന്നാണ് രാജ്യത്ത് കോവിഡ് വാക്സിന്‍ പരീക്ഷണം താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഉത്തരവിട്ടത്. ലോകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന കൊവിഡ് വാക്‌സിന്‍റെ പരീക്ഷണമാണ് ഓക്‌സ്‌ഫഡ് സര്‍വകലാശാലയില്‍ പുരോഗമിക്കുന്നത്.