ജമ്മു കാശ്മീരിൽ പാക് ഷെല്ലാക്രമണം മലയാളി ജവാന് വീര മൃത്യു :

0
66

ജമ്മുകാശ്മീരിലെ അതിര്‍ത്തിപ്രദേശമായ നൗഷാരാ സെക്ടറിലെ സുന്ദര്‍ബെനിയില്‍ പാക്കിസ്ഥാന്‍ നടത്തിയ ഷെല്ലാക്രമണത്തില്‍ മലയാളി ജവാന് വീരമൃത്യു. കൊല്ലം അഞ്ചല്‍ വയലാ ആശാ നിവാസില്‍ അനീഷ് തോമസ് (36)ആണ് .മരിച്ചത്.

ഇന്നലെ ഉച്ചയ്ക്കായിരുന്നു സംഭവം. രാത്രി എട്ട് മണിയോടെ സഹപ്രവര്‍ത്തകര്‍ മരണവിവരം ബന്ധുക്കളെ അറിയിക്കുകയായിരുന്നു. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ദല്‍ഹിയിലേക്ക് കൊണ്ടുപോയ മൃതദേഹം നാളെ രാവിലെ തിരുവനന്തപുരത്ത് എത്തിക്കുമെന്നാണ് അറിയുന്നത്. ഈ മാസം 25ന് അവധിക്കായി നാട്ടിലെത്താനിരിക്കവെയാണ് മരണം. എമിലിയാണ് ഭാര്യ. ഏകമകള്‍ ഹന്ന 6 വയസ്.

തോമസ് – അമ്മിണി ദമ്ബതികളുടെ മൂത്ത മകനാണ് അനീഷ്.

LEAVE A REPLY

Please enter your comment!
Please enter your name here