ഗ്ലോബൽ കാർബൺ ന്യൂട്രൽ ക്ലബ് – ഹണി മിഷൻ പ്രൊജക്റ്റ്‌ കണ്ണൂരിൽ.

0
137

ആവാസവ്യവസ്ഥയെ സുസ്ഥിരമാക്കുക, പരിസ്ഥിതി സംരക്ഷിക്കുക.

കണ്ണൂർ : ഗ്ലോബൽ കാർബൺ ന്യൂട്രൽ ക്ലബ് (GCNC )ൻറെ പ്രകൃതി സൗഹാർദ്ദമായ പ്രവർത്തനങ്ങളിൽ താല്പര്യം പ്രകടിപ്പിച്ച് പ്രകൃതിയെ സംരക്ഷിക്കുക, അതുപോലെ തന്നെ കണ്ണൂരിന്റെ ഗ്രാമീണ പ്രദേശങ്ങളിൽ നിന്ന് തേനീച്ച വളർത്തലിലൂടെ ഒരു വരുമാന മാർഗം കണ്ടെത്തുക എന്നീ ലക്ഷ്യങ്ങളുമായി പ്രകൃതിക്കും, മനുഷ്യർക്കും ഒരുപോലെ ഉപകാരപ്രദമാകുന്ന ഒരു ഹണി മിഷൻ ദൗത്യത്തിനു കണ്ണൂർ ജില്ലയിലെ പടന്നപ്പള്ളി, പാണപ്പുഴ, ചെറുപുഴ, എരമം, കുറ്റൂർ, പെരിങ്ങം, വയക്കര, പുളിങ്ങം എന്നീ പഞ്ചായത്തുകളിൽ 1000 ത്തോളം തേനീച്ച കൂടുകൾ വിതരണം ചെയ്ത് ഈ പദ്ധതിക്ക് തുടക്കം കുറിച്ചു.

ഹൈറേഞ്ച് ഹണി ബീ കീപ്പിങ് സെന്റർ ഉടമയും, ഖാദി ബോർഡിന്റെ അംഗീകൃത പരിശീലകനുമായ ശ്രീ. രാജു തേനീച്ച പരിപാലനത്തിൽ പരിശീലനം നൽകി. സുസ്ഥിര തേനീച്ചവളർത്തൽ, പരിസ്ഥിതി സൗഹൃദ തേൻ ഉൽപ്പാദനം, പരിസ്ഥിതി സംരക്ഷണം, ചെറുകിട സംരംഭകരെ വളരാൻ പ്രോത്സാഹിപ്പിക്കുക, തൊഴിലവസരങ്ങൾ സൃഷ്ടിക്കുക എന്നിവയാണ് GCNC യുടെ ഹണി മിഷൻ പദ്ധതിയുടെ ലക്ഷ്യം. തേനീച്ച കോളനികളെ എങ്ങനെ സംരക്ഷിക്കാം, തേനീച്ചയുടെ പ്രാധാന്യം പ്രകൃതിയിൽ പരാഗണം വഴി എങ്ങനെ നടക്കുന്നു, ചെറുകിട തേനീച്ച പരിപാലന സംരംഭം തുടങ്ങിയ വിഷയങ്ങളിൽ ക്ലാസുകൾ നൽകി തേനീച്ച വളർത്തൽ പദ്ധതിയിൽ അംഗത്വം എടുത്തവരെ ബോധവത്കരിച്ചു.

അനവധി ആരോഗ്യ ഗുണങ്ങളും, വൈവിധ്യമാർന്ന പാചക പ്രയോഗങ്ങളും, സൗന്ദര്യ വൽക്കരണത്തിൽ തേനിന്റെ കൂടുതൽ പ്രാധാന്യം തുടങ്ങിയ കാരണങ്ങളാൽ തേനിൻ്റെ ആവശ്യകത സമീപ വർഷങ്ങളിൽ ഗണ്യമായി വർദ്ധിച്ചിട്ടുണ്ട്.

സമൂഹത്തിലും, പരിസ്ഥിതിയിലും, കാർഷിക വിളവുകളുടെ വർധനയിലും, സമ്പത്ത് വ്യവസ്ഥയിലും, കാര്യമായ മാറ്റങ്ങൾ വരുത്താൻ സാധിക്കും എന്ന് തിരിച്ചറിഞ്ഞു ഈ പദ്ധതിയെ വിപുലീകരിക്കാൻ സജീവമായി പ്രയത്‌നിച്ച, GCNC യുടെ എല്ലാ സംഘാടകർക്കും , ഞങ്ങളുടെ ടീമിന്റെ അഭിനന്ദനങ്ങൾ.

LEAVE A REPLY

Please enter your comment!
Please enter your name here