ഇന്ന് ലോക തണ്ണീര്‍ത്തടദിനം ഇന്ന് ലോക തണ്ണീര്‍ത്തടദിനം

0
26

ഇന്ന് ലോക തണ്ണീര്‍ത്തടദിനം. പ്രകൃതിയുടെ വൃക്കകൾ എന്നാണ് തണ്ണീർത്തടങ്ങളെ വിശേഷിപ്പിക്കുന്നത്. മലീനജലം ശുദ്ധീകരിക്കൽ, വെള്ളപ്പൊക്കം തടയൽ എന്നിവയ്‌ക്ക് ഇത്തരം തണ്ണീർത്തടങ്ങൾ അത്യാവശ്യമാണ്. തണ്ണീര്‍ത്തട സംരക്ഷണത്തിന്‍റെ പ്രാധാന്യം ഓര്‍മ്മപ്പെടുത്തുകയാണ് ഈ ദിനം.

എന്നാൽ സത്യാവസ്ഥ മറ്റൊന്നാണ്. കേരളത്തിൽ ഉൾപ്പെടയുള്ള തണ്ണീർത്തടങ്ങൾ ആപ്രതീക്ഷമാവുകയാണ്. ലോകത്ത് ആകെയുള്ള കരയിൽ ആറുശതമാനവും തണ്ണീർത്തടങ്ങളാണ്. കണക്കുകൾ പ്രകാരം അന്‍പത് വര്‍ഷം കൊണ്ട് അപ്രത്യക്ഷമായത് ലോകത്തെ 35ശതമാനം തണ്ണീര്‍ത്തടങ്ങളാണ്. അവയെ സംരക്ഷിക്കേണ്ടത് നമ്മുക്ക് വേണ്ടി മാത്രമല്ല. മറിച്ച് ഭൂമിയിലെ എല്ലാ ജീവിജാലങ്ങളുടെയും നിലനിൽപ്പിന് വേണ്ടിയായിരിക്കണം.

എന്ത് കൊണ്ട് തണ്ണീര്‍ത്തടദിനം?

1700കളിലാണ് ലോകത്തെ 90ശതമാനം തണ്ണീര്‍ത്തടങ്ങളും നശിക്കാന്‍ തുടങ്ങിയത്. വനത്തെക്കാള്‍ മൂന്നിരട്ടി വേഗത്തിലാണ് ഇവയുടെ ശോഷണം സംഭവിക്കുന്നത്. ജൈവവൈവിധ്യം, കാലാവസ്ഥാ നിയന്ത്രണം, പരിസ്ഥിതികളോട് ഇണങ്ങിച്ചേരല്‍, ശുദ്ധജല ലഭ്യത, ലോക സാമ്പത്തിക രംഗങ്ങള്‍ തുടങ്ങിയവയ്ക്ക് സുപ്രധാന പങ്ക് തണ്ണീര്‍ത്തടങ്ങള്‍ വഹിക്കുന്നു. അതുകൊണ്ട് തന്നെ അടിയന്തരമായി തണ്ണീര്‍ത്തടങ്ങള്‍ സംരക്ഷിക്കുകയും നഷ്‌ടമായവയെ പുനരുജ്ജീവിപ്പിക്കുകയും ചെയ്യേണ്ടതിന്‍റെ ആവശ്യകതയെക്കുറിച്ച് ദേശീയ ആഗോളതലത്തില്‍ ബോധവത്ക്കരണം നടത്തേണ്ടതുണ്ട്.

തണ്ണീര്‍ത്തടങ്ങളുടെ പ്രധാന പങ്ക്

  • ശുദ്ധജലം ലഭിക്കുന്നു
  • ജലവിതരണം
  • പരിസ്ഥിതി സംരക്ഷണം
  • സുസ്ഥിര ഉപജീവനമാര്‍ഗവും തൊഴിലും
  • ജൈവവൈവിധ്യ സംരക്ഷണം
  • കൊടുങ്കാറ്റില്‍ നിന്നുള്ള സംരക്ഷണം
  • കാര്‍ബണ്‍ സംഭരണം
  • കാലാവസ്ഥ വ്യതിയാനം നേരിടല്‍
  • ശാരീരിക മാനസികാരോഗ്യം
  • വിനോദസഞ്ചാരവും വിനോദവും

മൂന്ന് റാംസാര്‍ കേന്ദ്രങ്ങളെക്കുറിച്ച് അറിയാം

പരിസ്ഥിതി, ജൈവവൈവിധ്യം, ജലശാസ്ത്രം, സാംസ്‌കാരിക മൂല്യങ്ങൾ എന്നിവയ്‌ക്ക് പ്രധാന്യം നൽകുന്ന അന്താരാഷ്‌ട്ര ഉടമ്പടിയുള്ള തണ്ണീർത്തടമാണ് റാംസർ സൈറ്റ്. റാംസർ കൺവെൻഷൻ പ്രകാരം തിരിച്ചറിഞ്ഞിട്ടുള്ള പ്രകൃതിദത്തവും മനുഷ്യനിർമ്മിതവുമായ തണ്ണീർത്തടങ്ങൾ ഇതിൽ ഉൾപ്പെടുന്നു.

ജൈവവൈവിധ്യം സംരക്ഷിക്കുന്നതിലും സുസ്ഥിര ഉപയോഗം ഉറപ്പാക്കുന്നതിലും പ്രധാനമായും ശ്രദ്ധ ചെലുത്തുന്നു. ഇതുകൂടാതെ വംശനാശ ഭീഷണി നേരിടുന്ന ജീവികൾക്കും പക്ഷികൾക്കും ദേശാടനപ്പക്ഷികൾക്കും ആവാസവ്യവസ്ഥ ഒരുക്കുന്നു. തണ്ണീർത്തടങ്ങളുടെ സംരക്ഷണം പ്രോത്സാഹിപ്പിക്കുന്നതിനായി 1971ൽ ഇറാനിലെ റാംസറിലാണ് റാംസർ കൺവെൻഷൻ അംഗീകരിക്കപ്പെട്ടിട്ടുള്ളത്. 1982 ലാണ് ഇന്ത്യ ഈ കൺവെൻഷനിൽ ഒപ്പുവച്ചത്.

തമിഴ്‌നാട്ടിലെ തിരുപ്പൂര്‍ ജില്ലയിലുള്ള ഊത്തുക്കുളി താലൂക്കിലെ വടക്ക് കിഴക്കന്‍ മേഖലയിലുള്ള നാഞ്ചരായന്‍ പക്ഷി സങ്കേതം. തമിഴ്‌നാട്ടിലെ പതിനാറാമത് പക്ഷിസങ്കേതമായി 2021ല്‍ പ്രഖ്യാപിച്ച 5,151.6 ഹെക്‌ടറുകളിലായി വ്യാപിച്ച് കിടക്കുന്ന കഴുവേലി പക്ഷി സങ്കേതമാണ്. മധ്യപ്രദേശിലെ ഇതര്‍സിയിലുള്ള തവ, ദെന്‍വ നദികളുടെ സംഗമ സ്ഥാനത്തുള്ള തവ റിസര്‍വോയര്‍ എന്നിവയാണ് പ്രധാന റാംസാര്‍ കേന്ദ്രങ്ങൾ.

രാജ്യത്തെ ചില പ്രധാന തണ്ണീര്‍ത്തടങ്ങള്‍ ഇവ

  • റംസാര്‍ സൈറ്റുകളുടെ കാര്യത്തില്‍ മൂന്നാമത്തെ ഏറ്റവും വലിയ രാജ്യമാണ് ഇന്ത്യ. 176 റംസാര്‍ സൈറ്റുകളുള്ള ബ്രിട്ടനാണ് ഇക്കാര്യത്തില്‍ ഒന്നാമത്. 144 സൈറ്റുകളുമായി മെക്‌സിക്കോ തൊട്ടുപിന്നാലെയുണ്ട്. ഇന്ത്യയില്‍ ഇവയുടെ എണ്ണം 85 ആണ്.
  • ഇന്ത്യയില്‍ തമിഴ്‌നാട്ടിലാണ് ഏറ്റവും കൂടുതല്‍ റംസാര്‍ സൈറ്റുകളുള്ളത്. പതിനെട്ടണ്ണമാണ് ഇവിടെയുള്ളത്. പത്ത് റംസാര്‍ സൈറ്റുകളുമായി ഉത്തര്‍പ്രദേശും ആറെണ്ണം വീതവുമായി പഞ്ചാബും ഒഡിഷയും യഥാക്രമം രണ്ടും മൂന്നും സ്ഥാനത്തുമുണ്ട്.
  • വൈവിധ്യമാര്‍ന്ന തണ്ണീര്‍ത്തടങ്ങളാല്‍ സമ്പന്നമാണ് ഇന്ത്യ. ഇവയില്‍ മിക്കവയ്ക്കും സാംസ്‌കാരിക-മത പ്രാധാന്യവുമുണ്ട്.

ഈ തണ്ണീര്‍ത്തടങ്ങളെല്ലാം വിവിധ ദേശീയ നിയമ പ്രകാരം സംരക്ഷിക്കപ്പെട്ടിരിക്കുന്നു. ഇന്ത്യന്‍ വന നിയമം1927, വനസംരക്ഷണ നിയമം 1980, ഇന്ത്യന്‍ വന്യജീവി സംരക്ഷണ നിയമം 1972 എന്നിവയാണവ.

സുസ്ഥിരതയ്ക്ക് കൂടുതല്‍ ഊന്നല്‍ നല്‍കുന്നതിന്‍റെ ഭാഗമായി ഇന്ത്യ റംസാര്‍ സൈറ്റുകളുടെ എണ്ണത്തില്‍ വര്‍ദ്ധന വരുത്തി. 2024 ഓഗസ്റ്റ് പതിനാലിലെ കണക്കുകള്‍ പ്രകാരം 85 റംസാര്‍ സൈറ്റുകളാണ് രാജ്യത്തുള്ളത്. ഇതോടെ ദക്ഷിണേഷ്യയില്‍ ഏറ്റവും കൂടുതല്‍ റംസാര്‍ സൈറ്റുകളുള്ള രാജ്യമായി ഇന്ത്യ മാറി.

1982നും 2013നുമിടയില്‍ ഇന്ത്യയില്‍ നിന്ന് 26 സൈറ്റുകള്‍ റംസാര്‍ സൈറ്റുകളായി ചേര്‍ത്തു. തണ്ണീര്‍ത്തട സംരക്ഷണത്തിനുള്ള തങ്ങളുടെ പ്രതിബദ്ധത വര്‍ദ്ധിപ്പിച്ചതോടെ ഇന്ത്യ 2014 മുതല്‍ 2024 വരെ 59 പുതിയ റംസാര്‍ സൈറ്റുകള്‍ കൂടി ഉള്‍പ്പെടുത്തി.

2024ല്‍ കര്‍ണാടകയിലെ അങ്കാസമുദ്ര പക്ഷി സംരക്ഷണ കേന്ദ്രം, അഘനാശിനി എസ്റ്റുറി ആന്‍ഡ് മാഗാഡി കേരെ സംരക്ഷണ കേന്ദ്രം, തമിഴ്‌നാട്ടിലെ കരൈവേട്ടി പക്ഷി സങ്കേതവും ലോങ്‌വുഡ് ഷോള സംരക്ഷിത വനവും, ബിഹാറില്‍ നിന്ന് രണ്ട് പക്ഷി സങ്കേതങ്ങള്‍ നഗി, നക്‌തി എന്നിവയും ഈ പട്ടികയില്‍ ഉള്‍പ്പെടുന്നു.

രാജ്യമെമ്പാടുമായി 1307 വൈവിധ്യമാര്‍ന്ന തണ്ണീര്‍ത്തടങ്ങളുണ്ട്. ഇതില്‍ 113 എണ്ണം അതീവ പ്രാധാന്യമുള്ളതായി ഉള്‍പ്പെടുത്തിയിട്ടുണ്ട്. പാരിസ്ഥിതിക പ്രാധാന്യവും ജൈവവൈവിധ്യത്തിനും നല്‍കുന്ന സംഭാവനകളും പരിഗണിച്ചാണ് ഇവയെ ഈ ഗണത്തില്‍ ഉള്‍പ്പെടുത്തിയത്.

ഇതില്‍ 85 എണ്ണം റംസാര്‍ സൈറ്റുകളാണ്. രാജ്യാന്തര തലത്തില്‍ സംരക്ഷിക്കപ്പെടേണ്ട പ്രാധാന്യം ഉയര്‍ത്തിക്കാട്ടിയാണ് ഇവ റംസാര്‍ സൈറ്റില്‍ ഉള്‍പ്പെടുത്തിയത്. ഇവയ്ക്ക് പുറമെ 1109 മറ്റ് തണ്ണീര്‍ത്തടങ്ങളും രാജ്യത്തിന്‍റെ സ്വഭാവിക സൗന്ദര്യത്തിന് മാറ്റുകൂട്ടുന്നു.

ഇത്തരം തണ്ണീര്‍ത്തടങ്ങള്‍ ദേശാടനക്കിളികളുടെ സ്വഭാവിക ആവാസ കേന്ദ്രങ്ങളാണ്. പ്രത്യേകിച്ച് മധ്യേഷ്യന്‍ ആകാശപാതയിലൂടെ സഞ്ചരിക്കുന്ന കിളികളുടെ. ദീര്‍ഘമായ ദേശാടനത്തിനിടെ ഇവ ഈ തണ്ണീര്‍ത്തടങ്ങളില്‍ ഇറങ്ങി വിശ്രമിക്കുകയും പുത്തന്‍ ഊര്‍ജ്ജം സംഭരിക്കുകയും ചെയ്യുന്നു.

രാജ്യത്തെ തണ്ണീര്‍ത്തട സംരക്ഷണത്തില്‍ എന്തെല്ലാം ഉൾപ്പെടും

  1. തണ്ണീര്‍ത്തട ഇന്ത്യ പോര്‍ട്ടല്‍
  2. ദേശീയ തണ്ണീര്‍ത്തട ദശാബ്‌ദ മാറ്റ ഭൂപടം
  3. തണ്ണീര്‍ത്തട സംരക്ഷണ മാനേജ്മെന്‍റ് കേന്ദ്രം
  4. തണ്ണീര്‍ത്തട പുനരുജ്ജീവന പദ്ധതി
  5. നദീതട മാനേജ്മെന്‍റുമായുള്ള ഏകീകരണം
  6. ജലപരിസ്ഥിതി സംരക്ഷണത്തിനുള്ള ദേശീയ പദ്ധതി
  7. അമൃത് ധരോഹര്‍ പദ്ധതി
  8. വനം പരിസ്ഥിതി മന്ത്രാലയത്തിന്‍റെ പുനരുജ്ജീവന പദ്ധതി
  9. ദേശീയ വന്യജീവി കര്‍മ്മ പദ്ധതി
  10. നമാമി ഗംഗയുമായി ചേര്‍ന്നുള്ള പ്രവര്‍ത്തനങ്ങള്‍

LEAVE A REPLY

Please enter your comment!
Please enter your name here