ക്രിയാറ്റിന്‍ അളവ് കുറയ്ക്കാന്‍ നാച്വറല്‍ പരീക്ഷണങ്ങളുണ്ട്. ഇതിനായി സഹായിക്കുന്ന ചില വഴികളെക്കുറിച്ചറിയാം. ഇവ കിഡ്‌നി പ്രശ്‌നങ്ങളെങ്കില്‍ ഡോക്ടറുടെ നിര്‍ദേശപ്രകാരം മാത്രമാണ് ഉപയോഗിയ്‌ക്കേണ്ടതെന്നതും പ്രധാനമാണ്.
വൃക്ക ശരീരത്തിലെ പ്രധാന അവയവമാണ്. വൃക്കയുടെ ആരോഗ്യം തകരാറിലായാല്‍ ശരീരത്തിന്റെ ആകെയുള്ള ആരോഗ്യവും പ്രശ്‌നത്തിലാകും. ഇത് അരിപ്പയുടെ ധര്‍മമാണ് ശരീരത്തില്‍ നിറവേററുന്നത്. ശരീരത്തില്‍ ആവശ്യമില്ലാത്ത വസ്തുക്കള്‍ ഇതിലൂടെ പുറന്തള്ളപ്പെടുന്നു. എന്നാല്‍ വൃക്കയുടെ ആരോഗ്യം തകരാറിലാക്കുന്ന ഘടകങ്ങള്‍ പലതുമുണ്ട്. ക്രിയാറ്റിന്‍ അളവ് കൂടുന്നത് വൃക്കയുടെ ആരോഗ്യത്തെ ബാധിയ്ക്കുന്ന ഒന്നാണ്. മരുന്നുകള്‍ക്ക് പുറമേ ക്രിയാറ്റിന്‍ അളവ് മിതമാക്കാന്‍ സഹായിക്കുന്ന ചില വഴികളുണ്ട്. എന്നാല്‍ ഇവയെല്ലാം വൃക്ക രോഗികള്‍ ഡോക്ടറുടെ സഹായത്തോടെ മാത്രമേ ഉപയോഗിയ്ക്കാവൂ എന്നതും പ്രധാനമാണ്.








