പ്രിയദർശന്റെ കൈ പിടിച്ച് ലിസി;

0
110

മലയാള സിനിമാ ലോകം ഇന്നും സ്‌നേഹത്തോടെയും കൗതുകത്തോടെയും ഓർക്കുന്ന പേരുകളാണ് പ്രിയദർശനും ലിസിയും. സിനിമാ ചരിത്രത്തിൽ ഒരുപാട് സൂപ്പർഹിറ്റ് സിനിമകൾ സമ്മാനിച്ച സംവിധായകനാണ് പ്രിയദർശൻ. അതുപോലെ തന്നെ 1980–90 കാലഘട്ടത്തിലെ ശ്രദ്ധേയമായ നടിയാണ് ലിസി.  സിനിമയ്ക്കുള്ളിലും പുറത്തുമായി ഏറെ ശ്രദ്ധിക്കപ്പെട്ട ഇരുവരുടെയും ബന്ധം ഇന്നും ആരാധകരുടെ ഇടയിൽ ചർച്ചയായി തുടരുന്നു. സിനിമാ രംഗത്ത് സജീവമായിരുന്ന കാലത്താണ് പ്രിയദർശനും ലിസിയും ഒന്നിയ്ക്കുന്നത്.

ഏറെ ആരാധകരുടെ സ്നേഹത്തോടെയും മാധ്യമങ്ങളുടെ ശ്രദ്ധയോടെയും 1990ൽ ഇരുവരും വിവാഹിതരായി. ആ കാലത്ത് മലയാള സിനിമയിലെ ഏറ്റവും ശ്രദ്ധേയമായ താരവിവാഹങ്ങളിലൊന്നായിരുന്നു അത്. വിവാഹശേഷം ലിസി സിനിമയിൽ നിന്ന് വിട്ടുനിന്ന് കുടുംബജീവിതത്തിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചു. പ്രിയദർശൻ മലയാളം കടന്ന് ബോളിവുഡിലേക്കും അന്താരാഷ്ട്ര തലത്തിലേക്കും തന്റെ സംവിധായക മികവ് വ്യാപിപ്പിച്ചു. ഇരുവർക്കും രണ്ട് മക്കളുണ്ട്.വർഷങ്ങളോളം നീണ്ട ദാമ്പത്യത്തിന് ശേഷം പ്രിയദർശനും ലിസിയും വേർപിരിയാൻ തീരുമാനിച്ചു. ഈ വാർത്ത ആരാധകർക്ക് വലിയ അമ്പരപ്പായിരുന്നു. എന്നാൽ ഇരുവരും പരസ്പരം ബഹുമാനത്തോടെയും ഉത്തരവാദിത്വത്തോടെയും ഈ തീരുമാനത്തെ സമീപിച്ചു എന്നതാണ് ശ്രദ്ധേയം. ഇരുപത്തിനാല് വർഷത്തെ ദാമ്പത്യ ജീവിതത്തിനുശേഷം 2016ൽ ആണ് ഇരുവരും വേർപിരിഞ്ഞത്.

വേർപിരിഞ്ഞുവെങ്കിലും മക്കളായ കല്യാണിയുടേയും സിദ്ധാർത്ഥിന്റേയും എല്ലാ ആവശ്യങ്ങൾക്കും ഇരുവരും ഒരുമിച്ച് നിൽക്കുകയും കടമകൾ നിർവഹിക്കുകയും ചെയ്യാറുണ്ടായിരുന്നു. വിവാഹമോചനശേഷം ചെന്നൈയിൽ ഒറ്റയ്ക്കാണ് ലിസിയുടെ താമസം. മക്കൾ രണ്ടുപേരും അച്ഛനമ്മമാർക്കൊപ്പം മാറി മാറി സമയം ചിലവഴിക്കും.

ഇപ്പോഴിതാ ലിസിയുടേയും പ്രിയദർശന്റേയും പുതിയൊരു വീഡിയോയാണ് സോഷ്യൽമീഡിയയിൽ വൈറലാകുന്നത്. സംവിധായകൻ സിബി മലയിലിന്റെ മകന്റെ കല്യാണത്തിന് എത്തിയപ്പോഴുള്ളതാണ് വീഡിയോ. വധു വരന്മാരെ അനു​ഗ്രഹിച്ച് ആശംസകൾ നേർന്ന് സ്റ്റേജിൽ നിന്നും തിരിച്ച് ഇറങ്ങാൻ തുടങ്ങിയ പ്രിയദർശനെ സ്റ്റെപ്പ് ഇറങ്ങാൻ സഹായിച്ചത് ലിസിയാണ്. ഇരുവരും സംസാരിക്കുന്നതും വീഡിയോയിൽ കാണാം.

ഇരുവരും ഒരു വണ്ടിയിലായിരുന്നു ചടങ്ങിനെത്തിയതും. വർഷങ്ങൾക്കു ശേഷമാണ് ഒരു പൊതു ചടങ്ങിന് ഇരുവരും ഒന്നിക്കുന്നത്. അതുകൊണ്ട് തന്നെ പ്രേക്ഷകര്‍ക്കും ഇതു സന്തോഷ കാഴ്ചയായി മാറി. നിരവധി കമന്റുകളാണ് വീഡിയോയ്ക്ക് ലഭിക്കുന്നത്. ഒരുമിച്ച് കണ്ടപ്പോൾ സന്തോഷമെന്നും ഇരുവരും വീണ്ടും ഒന്നിച്ചെങ്കിൽ എന്നൊക്കെ നീളുന്നു കമന്റുകൾ.

LEAVE A REPLY

Please enter your comment!
Please enter your name here