പല്ലുകളുടെ സുരക്ഷയെ കുറിച്ചു ചിന്തിക്കുന്ന നമ്മൾ പലപ്പോഴും ബ്രഷിന്റെ സുരക്ഷയെ പറ്റി ചിന്തിക്കാറില്ല. ഒരെണ്ണം വാങ്ങിയ അത് മാസങ്ങളോളം അല്ലെങ്കിൽ ഒരു വർഷത്തിനോടടുത്ത് വരെ ഉപയോഗിക്കുന്നവരുണ്ട്. പൂർണമായും ഉപയോഗശൂന്യമാണെന്ന് തോന്നിൽ മാത്രമേ അത് മാറ്റുന്നതിനെ കുറിച്ച് ചിന്തിക്കൂ.എന്നാൽ ടൂത്ത് ബ്രഷിനും എക്സ്പയറി ഡേറ്റ് ഉണ്ട്. മൂന്ന് മാസം കൂടുമ്പോൾ ടൂത്ത് ബ്രഷ് മാറ്റേണ്ടത് ആരോഗ്യപരമായി അത്യാവശ്യമാണ്.
മാത്രമല്ല, ബ്രഷിന്റെ ബ്രിസിലുകൾ പൊട്ടാൻ തുടങ്ങുകയും അവയുടെ ആകൃതി നഷ്ടപ്പെടുകയും ചെയ്യുമ്പോൾ അവയ്ക്ക് പല്ലുകൾ ശരിയായ വൃത്തിയാക്കാൻ കഴിയില്ല. നിരവധി ബാക്ടീരിയകളെയാണ് ഒരു ടൂത്ത് ബ്രഷ് കൈകാര്യം ചെയ്യുന്നത്. ഇവയിൽ പലതും ബ്രഷിന്റെ ബ്രിസിലുകളിൽ തങ്ങി നിൽക്കാം.നമ്മളിൽ പലർക്കും ടൂത്ത് ബ്രഷ് കുളിമുറിയിൽ സൂക്ഷിക്കുന്ന ശീലമുണ്ട്. എന്നാൽ ബാക്ടീരിയ പെരുകാൻ കാരണമാകും.
ജലദോഷം, പനി അല്ലെങ്കിൽ തൊണ്ട വേദന പോലുള്ള രോഗങ്ങൾക്ക് ശേഷം ബ്രഷ് പുതിയത് ഉപയോഗിക്കുന്നതാണ് നല്ലതെന്ന് വിദഗ്ധർ നിർദേശിക്കാറുണ്ട്. രോഗാണുക്കൾ വീണ്ടും ബാധിക്കാതിരിക്കാനുള്ള ഏറ്റവും ലളിതമായ മാർഗമാണിത്.ഇലക്ട്രിക് ടൂത്ത് ബ്രഷ് ഉപയോഗിക്കുന്നവരുടെ എണ്ണം ഇപ്പോൾ കൂടിവരികയാണ്. ഇലക്ട്രിക് ടൂത്ത് ബ്രഷ് ഹാൻഡിൽ കൂടുതൽ നേരം നിലനിൽക്കുമെങ്കിലും ബ്രഷ് ഹെഡ് മൂന്ന് മാസത്തിലൊരിക്കൽ മാറ്റുന്നതാണ് ഉചിതം.








