സ്വ​ര്‍​ണ​വി​ല വീണ്ടും കുറഞ്ഞു ; പവന് 39,200 രൂ​പ

0
84

കൊ​ച്ചി: സ്വ​ര്‍​ണ​വി​ല കു​ത്ത​നെ താ​ഴേ​ക്ക്. ബുധനാഴ്ച ​മാ​ത്രം ഗ്രാ​മി​ന് 200 രൂ​പ​യും പ​വ​ന് 1,600 രൂ​പ​യു​മാ​ണു ഇ​ടി​ഞ്ഞ​ത്. ഇ​തോ​ടെ സം​സ്ഥാ​ന​ത്ത് സ്വ​ര്‍​ണ​വി​ല 39,200 രൂ​പ​യും ഗ്രാ​മി​ന് 4,900 രൂ​പ​യു​മാ​യി. സ​ര്‍​വ​കാ​ല റി​ക്കാ​ര്‍​ഡ് വി​ല​യാ​യ 42,000 രൂ​പ​യി​ല്‍​നി​ന്നു​മാ​ണു ഈ ​വി​ല​യി​ടി​വ്.

മൂ​ന്നു ദി​വ​സ​ത്തി​നി​ടെ മാ​ത്രം പ​വ​ന് 2,800 രൂ​പ കു​റ​ഞ്ഞ​പ്പോ​ള്‍ ഗ്രാ​മി​ന് 350 രൂ​പ​യും താ​ഴ്ന്നു. ചൊ​വ്വാ​ഴ്ച ര​ണ്ടു ത​വ​ണ​യാ​യി പ​വ​ന് 800 രൂ​പ​യും ക​ഴി​ഞ്ഞ ദി​വ​സം 400 രൂ​പ​യും വി​ല​യി​ടി​ഞ്ഞ​തി​നു പി​ന്നാ​ലെ​യാ​ണ് ഇ​ന്ന് കു​ത്ത​നെ ഇ​റ​ക്ക​മു​ണ്ടാ​യ​ത്.

LEAVE A REPLY

Please enter your comment!
Please enter your name here