തിരുവനന്തപുരം: ശബരിമല തുലാമാസ പൂജ പ്രമാണിച്ച് പ്രത്യേക സർവീസുകൾ ആരംഭിക്കാൻ ഒരുങ്ങി കെ എസ് ആർ ടി സി. 18ാം തിയതി മുതൽ 22ാം തിയതി വരെയാണ് വിപുലമായ യാത്ര സൗകര്യങ്ങൾ ഒരുക്കുന്നത്. ഇതിനായുള്ള നടപടികൾ പൂർത്തിയായതായി കെ എസ് ആർ ടി സി അറിയിച്ചു.
ശബരിമല തുലാമാസ പൂജ പ്രമാണിച്ച് പ്രത്യേക സർവീസുകൾ ആരംഭിക്കാനൊരുങ്ങി കെഎസ്ആർടിസി. 18-ാം തീയതി മുതൽ 22-ാം തീയതി വരെയാണ് വിപുലമായ യാത്രാ സൗകര്യങ്ങൾ ഒരുക്കുന്നത്. ഇതിനുള്ള നടപടികൾ പൂർത്തിയായി. തീർത്ഥാടകരുടെ സൗകര്യാർത്ഥം പമ്പയിലേക്ക് മുൻകൂട്ടി സീറ്റ് ബുക്ക് ചെയ്യാനുള്ള സൗകര്യങ്ങളും ലഭ്യമാക്കിയിട്ടുണ്ടെന്ന് കെഎസ്ആർടിസി അറിയിച്ചു.
തീർത്ഥാടകരുടെ സൗകര്യാർത്ഥം പമ്പയിലേക്ക് മുൻകൂട്ടി സീറ്റ് ബുക്ക് ചെയ്യാനുള്ള സൗകര്യങ്ങൾ ലഭ്യമാക്കിയിട്ടുണ്ട്. തിരുവനന്തപുരം, പത്തനംതിട്ട, കൊട്ടാരക്കര, ,എരുമേലി, ചെങ്ങന്നൂർ എന്നിവിടങ്ങളിൽ നിന്നും പമ്പയിലേയ്ക്ക് സർവീസുകൾ ഉണ്ടായിരിക്കുന്നതാണ്. നിലയ്ക്കൽ-പമ്പ ചെയിൻ സർവ്വീസുകൾ ഇടതടവില്ലാതെക്രമീകരിച്ചിട്ടുണ്ട്. തിരുവനന്തപുരം സെൻട്രൽ ഡിപ്പോയിൽ നിന്ന് യാത്രക്കാരുടെ തിരക്കനുസരിച്ച് സ്പെഷ്യൽ ബസുകളും, മുൻകൂട്ടി ബുക്കിങ്ങ് സൗകര്യവും ഇതിനോടകം ഏർപ്പെടുത്തിയിട്ടുണ്ട്.
കൂടുതൽ തിരക്കനുഭവപ്പെടുന്ന സാഹചര്യത്തിൽ തൊട്ടടുത്ത യൂണിറ്റുകളിൽ നന്നും സർവ്വീസുകൾ ക്രമീകരിക്കുവാനുമുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട് എന്ന് കെ എസ് ആർ ടി സി അറിയിച്ചു,
കൂടുതൽ വിവരങ്ങൾക്ക്
കെ എസ് ആർടി സി പമ്പ Phone:0473-5203445
തിരുവനന്തപുരം phone: 0471-2323979
കൊട്ടാരക്കര Phone:0474-2452812
പത്തനംതിട്ട Phone:0468-2222366 .
തുലാമാസ പൂജയ്ക്കായി ശബരിമല നട നാളെ വൈകിട്ട് അഞ്ചിന് തുറക്കും. തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ സാന്നിധ്യത്തിൽ മേൾസാന്തി കെ ജയരാമൻ നമ്പൂതിരി നട തുറക്കും. ദിവസവും ഉദയാസ്തമായ പൂജ, പടി പൂജ, കളഭാഭിഷേകം, പുഷ്പാഭിഷേകം എന്നിവ ഉണ്ട്. 22 ന് രാത്രി 10 ന് നട അടയ്ക്കും. ശബരിമല, മാളികപ്പുറം എന്നിവിടങ്ങളിലേക്ക് ഉള്ള പുതിയ മേൽശാന്തിമാരെ കണ്ടെത്താനുള്ള നറുക്കെടുപ്പ് 18 ന് രാവിലെ ഉഷ പൂജയക്ക് ശേഷം നടക്കും. മേൽശാന്തി നറുക്കെടുപ്പിനുള്ള പട്ടികയിൽ ശബരിമലയിലേക്ക് 17 പേരാണ് ഉള്ളത്, മാളികപ്പുറത്തേക്ക് 12 പേരാണ് ഉള്ളത്. പന്തളം കൊട്ടാരത്തിലെ വൈദേഹും നിരുപമ ജി വർമയും നറുക്കെടുക്കും.