രാഷ്ട്ര സേവനത്തിന്റെ 20 വർഷം പിന്നിടുമ്പോൾ ഭാരതത്തിനുണ്ടായത് സമാനതകളില്ലാത്ത നേട്ടമാണെന്നുള്ളതിൽ സംശയം വേണ്ട. നരേന്ദ്ര മോദി രാജ്യത്തിൻറെ ഭരണാധികാരിയായി ശോഭിക്കാൻ തുടങ്ങിയിട്ട് രണ്ടു പതിറ്റാണ്ട് തികയുകയാണ്.
രാജ്യത്തിൻറെ ജനപ്രിയ നേതാവ് എന്നതിനപ്പുറം, അന്താരാഷ്ട്ര തലത്തിൽ തന്നെ ഏറ്റവും അംഗീകാരം നേടിയ ഭരണാധികാരിയായി ശോഭിച്ചു വരുന്നു എന്നതാണ് വാസ്തവം. അൻപതാം വയസ്സിൽ മുഖ്യമന്ത്രിയായി അധികാരമേറ്റ മോദി, വളരെ പെട്ടെന്ന് തന്നെ ജനങ്ങളുടെ പ്രീതി നേടിയെടുത്തു. ഒരു വികസനത്തിന്റെ വിസ്ഫോടനം തന്നെ രാജ്യത്ത് നടപ്പിലാക്കി.
ഭാരതത്തിന്റെ രാഷ്ട്രീയ ചരിത്രം തന്നെ തിരുത്തിക്കുറിച്ചു കൊണ്ടിരിക്കുന്ന ഭരണാധികാരി എന്ന നിലയിൽ രാജ്യത്തെ അതിന്റെ പാരമ്പര്യത്തിന്റെയും, മൂല്യങ്ങളുടെയും പാതയിലൂടെ അദ്ദേഹത്തിന് നയിക്കാൻ ആവട്ടേയെന്ന് ഈ ജന്മ ദിനതിൽ ആശംസിക്കുന്നു. ശക്തമായ നിലപാടുകളിലൂടെ, ശക്തമായ നീക്കങ്ങളിലൂടെ രാജ്യത്തെ നയിച്ച് കൊണ്ട് മറ്റു ലോകരാജ്യങ്ങൾക്കൊപ്പം ഇന്ത്യയ്ക്കും തല ഉയർത്തി നില്ക്കാൻ സാധിക്കുമെന്നാണ് നരേന്ദ്ര മോദിജിയുടെ വിശ്വാസം.