പഹൽഗാം ഭീകരാക്രമണത്തെ അപലപിച്ച യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്, തീവ്രവാദത്തിനെതിരെ ഇന്ത്യയ്‌ക്കൊപ്പം അമേരിക്ക നിലകൊള്ളുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പഹൽഗാമിലെ ബൈസരൻ പുൽമേട്ടിൽ ചൊവ്വാഴ്ച ഉച്ചയ്ക്ക് ശേഷം തീവ്രവാദികൾ വിനോദസഞ്ചാരികൾക്ക് നേരെ വെടിയുതിർത്തതിനെ തുടർന്ന് രണ്ട് വിദേശികൾ ഉൾപ്പെടെ 26 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ടുണ്ട്.
“കശ്മീരിൽ നിന്നുള്ള വാർത്തകൾ വളരെ അസ്വസ്ഥത ഉളവാക്കുന്നതാണ്. തീവ്രവാദത്തിനെതിരെ ഇന്ത്യയ്‌ക്കൊപ്പം അമേരിക്ക ശക്തമായി നിലകൊള്ളുന്നു. നഷ്ടപ്പെട്ടവരുടെ ആത്മാക്കൾക്കും പരിക്കേറ്റവരുടെ വീണ്ടെടുപ്പിനും ഞങ്ങൾ പ്രാർത്ഥിക്കുന്നു. പ്രധാനമന്ത്രി മോദിക്കും ഇന്ത്യയിലെ ജനങ്ങൾക്കും ഞങ്ങളുടെ പൂർണ്ണ പിന്തുണയും അഗാധമായ സഹതാപവും ഉണ്ട്. ഞങ്ങളുടെ ഹൃദയങ്ങൾ നിങ്ങൾക്കൊപ്പമുണ്ട്!” എന്ന് ട്രംപ് ട്രൂത്ത് സോഷ്യലിൽ എഴുതി.