ബെംഗളൂരു: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഇന്ന് നടന്ന മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് 21 റണ്‍സിന് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ തോല്‍പിച്ചു.
ആദ്യം ബാറ്റു ചെയ്ത കൊല്‍ക്കത്ത 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 200 റണ്‍സെടുത്തു. 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 179 റണ്‍സെടുക്കാനെ ആര്‍സിബിക്ക് സാധിച്ചുള്ളൂ.
29 പന്തില്‍ 56 റണ്‍സെടുത്ത ജേസണ്‍ റോയ്, 21 പന്തില്‍ 48 റണ്‍സെടുത്ത നിതീഷ് റാണ, 26 പന്തില്‍ 31 റണ്‍സെടുത്ത വെങ്കടേഷ് അയ്യര്‍ എന്നിവരുടെ ബാറ്റിംഗ് മികവിലാണ് കൊല്‍ക്കത്ത മികച്ച സ്‌കോര്‍ സ്വന്തമാക്കിയത്. ആര്‍സിബിക്കു വേണ്ടി വനിന്ദു ഹസരങ്കയും, വൈശാഖ് വിജയ് കുമാറും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
37 പന്തില്‍ 54 റണ്‍സെടുത്ത വിരാട് കോഹ്ലിയാണ് ആര്‍സിബിയുടെ ടോപ് സ്‌കോറര്‍. മഹിപാല്‍ ലോമ്രോര്‍ 18 പന്തില്‍ 34 റണ്‍സെടുത്തു. കൊല്‍ക്കത്തയ്ക്ക് വേണ്ടി വരുണ്‍ ചക്രവര്‍ത്തി മൂന്ന് വിക്കറ്റും, ആന്ദ്രെ റസലും, സുയാഷ് ശര്‍മയും രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി.